1470-490

ഭർത്തൃമതിയെ ഫോണിലൂടെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി:
നാട്ടുകാരായ സ്ത്രീകളെ ഫോണിലൂടെ ചാറ്റ് ചെയ്ത് നിരന്തരം ശല്യം ചെയ്യുന്ന യുവാവ് പൊലീസ് പിടിയിലായി.കാവുന്തറ പക്കു ബസാർ ഗവ: എൽ.പി.സ്കൂളിന് സമീപം കുന്നത്ത് തച്ചിനാനി അതുൽ ജിത്ത് (26) ആണ് അറസ്റ്റിലായത്. അയൽവാസിയും ഭർതൃമതിയുമായ യുവതിയെ ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് അശ്ളീല സന്ദേശങ്ങളും മറ്റും അയച്ച് ശല്യപ്പെടുത്തിയതോടെയാണ് സ്ത്രീയുടെ പരാതി പ്രകാരം യുവാവി നെ പേരാമ്പ്ര എസ്.ഐ.റഹൂഫ്.പി.കെ അറസ്റ്റ് ചെയ്തത്.
ഇയാൾ മുമ്പും നാട്ടിലുള്ള പല സ്ത്രീകളുടെയും ഫോണിലേക്ക് അശ്ളീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും പരാതി ഇല്ലാത്തത് കൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206