1470-490

കോവിഡ് 19 പ്രതിരോധ മരുന്ന് വിതരണം ചെയ്തു

കടപ്പുറം പഞ്ചായത്തിൽ
കോവിഡ് 19 പ്രതിരോധ മരുന്ന് വിതരണം ചെയ്തു

കടപ്പുറം ഗ്രാമ പഞ്ചായത്ത് 11 ാം വാർഡിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ മരുന്ന് വിതരണം ചെയ്തു. അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങ് വാർഡ് മെമ്പർ പി. കെ ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡിലെ ഏഴ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും മരുന്ന് സൗജന്യമായി നൽകും. എ.ഡി.എസ് പ്രസിഡന്റ് ഷാഹിത തൂമാട്ട്, സെക്രട്ടറി സുബൈദ മനാഫ്, കുടുംബശ്രീ ഭാരവാഹികളായ സൂറത്ത് തൂമാട്ട്, ബൽക്കീസ് വല്ലങ്കി, സീന സിദ്ധീഖ്, സെക്കീന റാഫി, ഷാനി താജുദ്ധീൻ, റൈഹാനത്ത് അലി, ആരിഫ മനാഫ്, നെദീറ സെക്കീർ, ഷാജിത ഷെമീർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206