1470-490

സി.കെ.രഞ്ജിത്തിനെ സസ്പെന്റ് ചെയ്ത നടപടി വിമർശനവിധേയമാവുന്നു.

തലശേരി:കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉത്തരവുകൾ പാലിച്ച് ജോലി ചെയ്ത പാനൂർ നഗരസയിലെ ഓവർസീയർ സി.കെ.രഞ്ജിത്തിനെ സസ്പെന്റ് ചെയ്ത സെക്രട്ടറിയുടെ നടപടി വിമർശനവിധേയമാവുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ കൊറോണ കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനുള്ള പരിപർണ്ണ ചുമതല ആരോഗ്യ വകുപ്പിനാണ്. 
ഡോക്ടർ ചെയ്യേണ്ട ഈ ജോലി ചെയ്യാനാണ് ഓവർസീയറോട് സെക്രട്ടറി ഫോണിൽ ആവശ്യപ്പെട്ടത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇത് ആരോഗ്യ വകുപ്പിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയ ഓവർസീയർ അഡ്മിഷൻ നടത്താൻ വിസമ്മതിച്ചു. അഡ്മിഷൻ നടത്താൻ സെക്രട്ടറി നിർദ്ദേശിച്ച പുളിയനമ്പ്രം   സിറാജുൽ ഹുദ സ്കൂളിൽ ഈ ഓവർസീയർക്ക് ചുമതലയില്ലായിരുന്നു. 

കരിയാട് മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിലെ സെന്റിറിൽ മാത്രമാണ് രഞ്ജിത്തിന് ചുമതല. ഇവിടെ 20 ന് പുലർച്ചെയായിരുന്നു ആദ്യ അഡ്മിഷൻ. അഡ്മിറ്റായ പാനൂർ ബെയ്സിൽ പീടികയിലെ ചെറുപ്പക്കാരന് പ്രഭാത ഭക്ഷണം കിട്ടാൻ വൈകിയിരുന്നു. ഇവിടെ ആളെ പ്രവേശിപ്പിച്ചത് ചാർജ്ജ് ഓഫീസറായ രഞ്ജിത്ത് അറിഞ്ഞിരുന്നില്ല.  പ്രദേശത്തെ നഗരസഭാ കൗൺസിലറായ  വൈസ് ചെയർ പേഴ്സൺ കെ.വി.റംല ടീച്ചർ പോലും അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾത്തന്നെ ഭക്ഷണം ലഭ്യമാക്കിയിരുന്നു. പിന്നീട് എല്ലാ ദിവസവും എല്ലാ കേന്ദ്രങ്ങളിലും എല്ലാവർക്കും കൃത്യമായി ഭക്ഷണം ലഭിക്കാറുണ്ട്. അന്തേവാസികളിൽ ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല.

ചെയർ പേഴ്സന്റെ നിർദേശങ്ങൾ അനുസരിച്ചില്ലെന്നും, അപമര്യാദമായി പെരുമാറിയെന്നും സെകട്ടറി പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ പരാമർശമുണ്ട്. എന്നാൽ, ഇത് വ്യാജ ആരോപണമാണെന്നാണ് സസ്പെൻഷനിലുള്ള ജീവനക്കാരനോട് അടുപ്പമുള്ളവർ പറയുന്നത്. 
സത്യസന്ധമായും നിയമ വിധേയമായും മാത്രം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ ആസൂത്രിതമായി നടപ്പാക്കിയ നടപടിയാണിതെന്ന് ആക്ഷേപമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689