1470-490

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സംഘപരിവാർ വി.സി വേണ്ട; പ്രതിഷേധം

“കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സംഘപരിവാർ വി.സി വേണ്ട”. കാംപസ് ഫ്രണ്ട് യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സി ആയി സംഘപരിവാർ നോമിനിയെ തിരുകിക്കയറ്റാനുള്ള നീക്കത്തെ ചെറുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് പ്രവർത്തകർ യൂണിവേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആശ്രയിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ സംഘപരിവാർ വി.സി യെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ഒത്താശയോട് കൂടി കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഈയവസരത്തിലും മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും നിലപാട് അപകടകരവും ഇരട്ടത്താപ്പുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ ട്രഷറർ അക്ബർ മോങ്ങം, ജോയിന്റ് സെക്രട്ടറി റിംഷാദ്, ജില്ലാ കമ്മിറ്റി അംഗം ഷാമിൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689