1470-490

അഭിനയകലയുടെ “നൂറ് “നാവായ് ഇനി ആ ശബ്ദം മുഴങ്ങില്ല…..

നാടക നടൻ ബാലൻ നെടുങ്ങാടിന് വിട

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: അമേച്ചർ-പ്രൊഫഷണൽ നാടക രംഗത്ത് പതിറ്റാണ്ടുകൾ നിറഞ്ഞ് നിന്ന നാടിന്റെ കലാകരൻ ബാലൻ നെടുങ്ങാട് വിട വാങ്ങി. കൊയി ണ്ടിയിലെ കലാ സാസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ഈ അഭിനയ പ്രതിഭ പഴയ കാല നടക രംഗത്തെ വിപുലമായ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു. പി.വി. കെ. എം കലാസമതിയുടെ അമരക്കാരൻ,
കെ.ശിവരാമൻ സ്മാരക ട്രസ്റ്റ് സ്ഥാപകാഗം, നർമ്മഭാഷി, കച്ചവടക്കാരൻ തുടങ്ങിയ നിലകളിൽ ബാലൻ നെടുങ്ങാട് പൊതുജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. സഹൃദയ ലോകത്തിന് അഭിനയകലയിൽ വേറിട്ട അനുഭവം പകർന്നു നൽകിയ ഈ കലാകാരന്റെ സൗഹൃദമുറ്റത്തെ നിത്യസന്ദർശകരായി ഒരു കാലത്ത് ഒട്ടേറെ നാടക പ്രതിഭകളെത്തിയിരുന്നു. അതിലേറെ പേരും തനിക്ക് മുമ്പെ കാലയവനികക്കുള്ളിൽ മറഞ്ഞു. കെ.ശിവരാമൻ മാസ്റ്റർ, കായലാട്ട് രവീന്ദ്രൻ, പുരുഷു മാങ്കാവ്, വിയ്യൂർ ശിവദാസ്, സുബാബു ശിവപുരം, ദിനേശൻ ഉള്ളിയേരി, വി.ഹരിദാസ്, ടി.വി.വിജയൻ എന്നിവർ
ബാലൻ നെടുങ്ങാടിന്റെ നാടക ചിന്തകൾക്ക് മിഴിവേകിയവരാണ്. കൊയിലാണ്ടി ഹൈവേയുടെ സമീപം പഴയ ശാന്ത സ്റ്റുഡിയോവിന്റെ എതിർ വശത്തെ ഒരു ഇടുങ്ങിയ മുറിയിൽ ജീവിത നാടകത്തിൽ ബാലൻ ചുണ്ണാമ്പ് കച്ചവടക്കാരനായി ഏറെ കാലം വേഷമിട്ടു. സൗഹൃദങ്ങളിലെ “നൂറ് ” ബാലേട്ടൻ….കാലത്തിന് വേഗത കുടിയപ്പോൾ കച്ചവടം പിന്നീട് താഴത്തങ്ങാടിയിലെ കോണി കൂട്ടിലെ ചെറു മുറിയിൽ ഒതുക്കേണ്ടി വന്നു. അപ്പോഴും കടയുടെ വലിപ്പം നോക്കാതെ
സൗഹൃദങ്ങളെ കൂടെ കൂട്ടി മനസ്സിന്റെ അകത്തളം നിറച്ചൂ ബാലേട്ടൻ. നാടക രംഗത്തെ സമകാലിക പ്രതിഭകളായ അരങ്ങാടത്ത് വിജയൻ, വി.കെ.രവി, ചന്ദ്രശേഖരൻ തിക്കോടി, ഉമേഷ് കൊല്ലം, വിനീത് തിക്കോടി, മുഹമ്മദലി, രഘുനാഥ് കിഴരിക്കര, സുനിൽ ബച്ചൻ തുടങ്ങി ഒരു നീണ്ട നിര തന്നെ ഒരു കാലത്ത് ആ നൂറ് കടയിൽ ഒത്തുചേരുമായിരുന്നു.
അവിടെ നടന്ന ചർച്ചകളിൽ നിന്നായിരുന്നു പല നാടകാവതരണങ്ങളുടെയും ആരംഭം. അഭിനയകലയുടെ ആ നഗരമൂലയിൽ പോയകാലത്തിന്റെ നല്ലോർമ്മകളെ കാത്തു വെയ്ക്കാൻ
ഇനി അവിടെ “നൂറ് ” ബാലേട്ടനുണ്ടാവില്ല…
ലോക് ഡൗൺ നിബന്ധനകൾ കാരണം അർഹിക്കുന്ന അന്ത്യയാത്ര പോലും നൽകാനാകാതെ കാലം ആ യവനിക താഴ്ത്തി…

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689