1470-490

ക്വാറൻ്റെയിൻ കേന്ദ്രങ്ങളിലെ ഡ്യൂട്ടി; അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത.

പ്രവാസികളുടെ ക്വാറൻ്റെയിൻ കേന്ദ്രങ്ങളിലെ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിന്ന അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത.

 കുന്നംകുളം :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗൾഫിൽ നിന്നുമെത്തിയ പ്രവാസികൾക്കായുള്ള ക്വാറൻ്റെയിൽ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്ന കെയർ ടേക്കർ ഡ്യൂട്ടി ചുമതലയുള്ള മൂന്ന് അധ്യാപകർക്കെതിരെ ജില്ലാ കളക്ടർ നടപടിക്കൊരുങ്ങുന്നു. വെള്ളറക്കാട് തേജസ് എജിനിയറിംങ്ങ് കോളേജിൽ ക്വാറൻ്റെയിൻ പ്രവർത്തനങ്ങളുടെ കെയർടേക്കർ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന പെങ്ങാമുക്ക് ഹൈസ്കൂളിലെ പി.ജെ. നോബിൾ,കാഞ്ഞിരമുക്ക് എം ജി സ്കൂളിലെ  സിബിൻ എ. വർഗീസ്, അക്കിക്കാവ് പി.എസ്.എം. ദന്തൽ കോളേജിലെ കെയർ ടെക്കർ ഡ്യൂട്ടി ചുമതലയുള്ള പഴഞ്ഞി മർത്തോമ്മ സ്കൂളിലെ അഫ്സൽ എന്നി അധ്യാപകർക്കെതിരെയാണ് ജില്ലാ കളക്ടർ നടപടിക്ക് ഒരുങ്ങുന്നത്. ഈ മാസം 27 മുതലാണ്  തേജസ് എഞ്ചീനിയറിംങ് കോളേജിലും അക്കിക്കാവ് പി എസ് എം കോളേജിലും മുന്നു പേർക്കും കെയർടേക്കർ ഡ്യൂട്ടി ചുമതലയുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി ഗൾഫിൽ നിന്നും വിമാന മാർഗം നാട്ടിലെത്തിയ പ്രവാസികളെ ക്വാറൻ്റെയിൽ പ്രവേശിക്കുന്നതിനായി  കൊണ്ടുവന്നപ്പോൾ  ഡ്യൂട്ടി രേഖപ്പെടുത്തിയിരുന്ന മൂന്നുപേരും കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നില്ല. ഇതു മൂലം ക്വാറൻ്റെയിൻ നടപടികൾ വൈകുന്ന സാഹചര്യവുമുണ്ടായി. പിന്നീട് രാത്രി പഞ്ചായത്തിലെ ജീവനക്കാരെ വിളിച്ചു കൊണ്ടുവന്ന് വളണ്ടിയർമാരുടെ സഹകരണത്തോടെയാണ്  നടപടികൾ പൂർത്തികരിച്ചത്.  അധ്യാപകർ ഡ്യൂട്ടിക്ക് വരാത്ത സംബന്ധിച്ച് അന്വേഷിച്ചെങ്കിലും മൂന്നുപേരും  പോർക്കുളം, കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിമാരോട് ധിക്കാരപരമായാണ് പെരുമാറിയതെന്ന് സെക്രട്ടറിമാർ പറഞ്ഞു .സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിച്ചതായി കുന്നംകുളം താലൂക്ക് തഹസിൽദാർ പി.ആർ.സുധ പറഞ്ഞു. സെക്രട്ടറിമാരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരായ  റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് തഹസിൽദാർ  വ്യക്തമാക്കി. അധ്യാപകനായ പി.ജെ.നോബിൾ സെൻസസ് ജോലിയിൽ നിന്നും വിട്ട് നിന്നതും വിവാദമായിരുന്നു. അധ്യാപകർ കെയർ ടേക്കർ ഡ്യൂട്ടി ചുമതലയിൽ നിന്ന് വിട്ട് നിൽക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689