1470-490

ഇരട്ട ന്യൂനമർദ്ദം ; വ്യാഴാഴ്ച്ച മുതൽ മത്സ്യബന്ധനത്തിന് നിരോധനം

തൃശൂർ:
കേരള തീരത്ത് മെയ് 31 ന് ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിനു കേരള തീരത്തിനിടയിലാമായാണ് ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത.
മെയ് 29 ഓടെ ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ന്യൂന മർദ്ദ മുന്നറിയിപ്പിന്റെ അടിസ്ഥനത്തിൽ മെയ് 28 മുതൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ യാനങ്ങളും മത്സ്യത്തൊഴിലാളികളും നിർദ്ദേശം പാലിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206