1470-490

ഞായറാഴ്ച വീട് ശുചീകരിക്കാം

കൊവിഡിനൊപ്പം മഴക്കാല പൂർവ രോഗങ്ങളും പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ഈ ദിവസം ശുചീകരണ ദിനമായി ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷം ആരംഭിക്കാനിരിക്കെ മഴക്കാല രോഗങ്ങളും പടരാനുള്ള സാധ്യത കൊവിഡിന്റെ സാഹചര്യത്തിൽ വെല്ലുവിളിയാണ്. ഇതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. എല്ലാവരും വീടും പരിസരവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689