1470-490

ആശങ്കയില്ലാതെ അക്ഷരമുറ്റത്തെത്തി വിദ്യാർത്ഥികൾ

“ആശങ്കയില്ല ജാഗ്രതയുണ്ട്” കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്. 

ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ഹയർ സെക്കൻഡറി പരീക്ഷക്ക് തുടക്കം.

കോട്ടക്കൽ: ആരോഗൃ സുരക്ഷാ മുൻകരുതലുകളോടെ ആശങ്കയില്ലാതെ അക്ഷര മുറ്റത്തെത്തിയ വിദ്യാർത്ഥികളെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്ലസ്ടു വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന സെന്ററായ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ സുരക്ഷ ക്രമീകരണങ്ങളൊരുക്കിയാണ് സ്വീകരിച്ചത്.കർശന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. സാമൂഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രങ്ങളിലെത്തിയത്. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിച്ച ശേഷം തെർമൽ സ്കാൻ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശരീര ഊഷ്മാവും പരിശോധിച്ച ശേഷം പരീക്ഷ മുറിയിലേക്ക് കടത്തിവിട്ടത്. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഒരു മുറിയിൽ ഇരുപത് വിദ്യാർത്ഥികളെ മാത്രമെ അനുവദിച്ചിരുന്നുള്ളു.ഗവ :ഹയർ സെക്കൻഡറി സ്കൂൾ ഒതുക്കുങ്ങൽ, ഗവ: ഹയർ സെക്കൻഡറി സ്കൂൾ പാങ്ങ്, ഐ.കെ.ടി.എച്ച്.എസ്, എസ് ചെറുകുളമ്പ്, പി.എം.എസ്.എ.വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി എന്നീ സ്കൂളിലെ സബ് സെന്ററുകൂടിയായ കോട്ടൂർ എ കെ.എം ഹയർ സെകൻഡറി സ്കൂളിൽ ആയിരത്തി അഞ്ചൂറ്റി രണ്ട് കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206