റീസൈക്കിൾ കേരള പദ്ധതിക്ക് കണ്ടാണശ്ശേരി മേഖലയിൽ തുടക്കമായി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് കൈതാങ്ങുന്നതിന് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി പ്രഖ്യാപ്പിച്ച റീസൈക്കിൾ കേരള പദ്ധതിക്ക് കണ്ടാണശ്ശേരി മേഖലയിൽ തുടക്കമായി. പ്രശസ്ത വാദ്യ കലാകാരൻ ചൊവല്ലൂർ മോഹനനിൽ നിന്ന് പഴയ പത്രങ്ങൾ ഏറ്റു വാങ്ങി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി. ബി. അനൂപ് മേഖല തല ഉദ്ഘാടനം നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡണ്ട് വിനു ജോൺസൺ അധ്യക്ഷനായി. സി.പി.ഐ.എം. കണ്ടാണശ്ശേരി ലോക്കൽ സെക്രട്ടറി എം.പി. സജീപ്, ഡി.വൈ.എഫ്.ഐ. കുന്നംകുളം ബ്ലോക്ക് ട്രഷറർ പി.ജെ.റിജാസ്, എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ഗോപകുമാർ, ഡി.വൈ.എഫ്.ഐ.മേഖല ഭാരവാഹികളായ കെ.പി. സുരേഷ്, ടഷിനാസ് ചൊവ്വല്ലൂർ, സിമി സജിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments are closed.