1470-490

മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സി.പി.ഐ.എം.

കണ്ടാണശ്ശേരിലോക്കൽ കമ്മിറ്റി. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.ഐ.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള നാലു ബ്രാഞ്ചുകളിലാണ് ആദ്യ ഘട്ടത്തിൽ ശുചീകരണം നടത്തിയത്.. ഈ മൺസൂൺ കാലത്തും അതിവർഷ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ  നേതൃത്വത്തിൽ മഴക്കാലത്തിന് മുൻപായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കണ്ടാണശ്ശേരി മേഖലയിലെ കണ്ടാണശേരി സൗത്ത്,  ചൊവ്വല്ലൂർ വെസ്റ്റ്, ശങ്കരംകുളം, കണ്ടാണശേരി ഈസ്റ്റ് എന്നി നാലു ബ്രാഞ്ചുകളിലാണ് പാതയോരങ്ങളും കാനകളും വൃത്തിയാക്കിയത്. സി.പി.ഐ.എം. കുന്നംകുളം ഏരിയാ കമ്മിറ്റിയംഗവും കണ്ടാണശേരി ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.ജി. പ്രമോദ്, ലോക്കൽ സെക്രട്ടറി എം.പി.സജീപ്, നേതാക്കളായ വി.കെ. ദാസൻ,എൻ.എസ്.ധനൻ, എ.എൻ സജീവൻ, കെ.ആർ. ശരത്, സി.സി. ബിജു, ഗോപകുമാർ, സി.സി. ബിജു, വിബിൻ ശങ്കരംകുളം, ബൈജു കണ്ടാണശ്ശേരി എന്നിവർ വിവിധ ബ്രാഞ്ചുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206