1470-490

പ്രവാസികളോട് കരുണ കാണിക്കണം – പ്രവാസി ലീഗ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പ്രവാസികളോട് ക്വാറൻറീൻ ചെലവ് ഈടാക്കാനുള്ള സർക്കാർ തീരുമാനം പ്രവാസികളൊടുള്ള കൊടിയ വഞ്ചനയാണെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. വിദേശങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുക്കാൻ പോലും കിഴിവില്ലാത്തവരാണ് ഭൂരിഭാഗം പ്രവാസികളും. അവരിൽ ഭൂരിഭാഗവും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവരല്ല സാഹചര്യമാണ് അവരെ നാട്ടിലെക്ക് മടങ്ങാൻ നിർബ്ബന്ധിതരാകുന്നത്. അവരുടെ ക്വാറന്റീൻ ചെലവു കൂടി വഹിക്കണമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. സാധാരണക്കാർ പോലും ബില്ല് നൽകണമെന്ന് പറയുന്നത് സർക്കാരിന്റെ ക്രൂരമായ വിനോദമാണ്.യോഗം അഭിപ്രായപ്പെട്ടു
പ്രവാസികളെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് പണമുണ്ടെങ്കിൽ മാത്രം നാട്ടിലേക്ക് വന്നാൽ മതി എന്ന് പറയുന്നത്. ഇതെന്ത് അനീതയാണ്. മുഖ്യമന്ത്രിയുടെ മനസ്സ് കല്ലാവരുത്. പ്രവാസികളോട് കരുണ കാണിക്കണം യോഗം ആവശ്യപ്പെട്ടു.
തിരിച്ചു വരുന്നവരെ സ്വീകരിക്കാനും അവർക്ക് ക്വാറന്റയിൻ ഒരുക്കാനും കുടുംബങ്ങളും സാമൂഹിക രാഷ്ടീയ സംഘടനകളും തയ്യാറാണ്. പക്ഷെ സർക്കാർ തീരുമാനമാണ് പ്രത്യേകം ക്വാറന്റയിറ്റിൽ പാർപ്പിക്കണമെന്നത്. രോഗം വരുന്നത് അവരുടെ കുറ്റമല്ല സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. യൊഗം ചൂണ്ടിക്കാട്ടി – സമാന ചിന്താഗതിയുളള സംഘാ സംഘടനകളൊട് കൂട്ടുചേർന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആവശ്യമായ സംവിധാനമൊരുക്കാൻ പ്രവാസി ലീഗ് പ്രധാനപങ്കു വഹിക്കുമെന്നും യോഗം അറിയിച്ചു
സംസ്ഥാന ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു ,ജനറൽ സെക്രട്ടറി കെ പി .ഇമ്പിച്ചി മമ്മു ഹാജി, ട്രഷറർ കാപ്പിൽ മുഹമ്മത് പാഷ വൈസു പ്രസിഡണ്ടുമാരായ കെ.സി.അഹമ്മത്, പി.എം കെ കാഞ്ഞിയൂർ, ജലീൽ വലിയകത്ത്, എൻ എം ഷരീഫ് ഉമയനല്ലൂർ ശിഹാബുദ്ധീൻ, സെക്രട്ടറിമാരായ കെ.വി.മുസ്തഫ, എൻ.ഷംസുദ്ധീൻ കെ-കെ അലി കലാപ്രേമി ബഷീർ ബാബു പങ്കെടുത്തു

Comments are closed.