1470-490

പ്രവാസി കോൺഗ്രസ്സ് യാചനാ സമരം നടത്തി


ഗുരുവായൂർ: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറന്റയിൻ സഹായംപോലും നിക്ഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യാചനാ’ സമരം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് സ്രാമ്പിക്കൽ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ ഓ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ, ശശി വാറനാട്ട് തുടങ്ങിയവർ സംസാരിച്ചു.
നാട്ടിലെത്താൻ സഹായമില്ല, നാടണഞ്ഞാലും വീടെത്തിയ്ക്കുവാൻ സഹായമില്ല, ദിനംപ്രതിയെന്നൊണം പ്രവാസികളെ സംസ്ഥാന സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്ന് പ്രവാസി കോൺഗ്രസ് കുറ്റപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206