1470-490

പിക്ക് വാൻ കത്തി നശിച്ചു.

വര്‍ക്ക് ഷോപ്പില്‍ റിപ്പയറിംങ്ങിന് കൊണ്ടു വന്ന പിക്ക് വാന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുരിങ്ങൂര്‍ കോട്ടമുറിയിലുള്ള എസ്. ആര്‍. ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിംങ്ങിന് കൊണ്ടു വന്നതായിരുന്നു. തീ ഉയരുന്നത് കണ്ട് സമീപത്തെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്തിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്‌സെത്തിയപ്പോഴേക്കും പുകുതിയിലധികം കത്തി കഴിഞ്ഞിരുന്നു. മുരിങ്ങൂര്‍ ഖന്നാനഗര്‍ വിതയത്തില്‍ ബെസ്റ്റിന്‍ ജോസിന്റെതാണ് പിക്ക് വാന്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാവും തീപ്പിടുത്തതിന് കാരണമെന്ന് പറയപ്പെടുന്നു. സിസിടിവി ദ്യശ്യങ്ങളില്‍ മറ്റു സൂചനകള്‍ ഒന്നും ഇല്ല. വര്‍ക്ക് ഷോപ്പ് ഉടമ ജിക്‌സന്‍ ആന്റണി കൊരട്ടി പോലീസില്‍ പരാതി നല്‍കി. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി പറയുന്നു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689