1470-490

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഓൺലൈൻ പഠന സാധ്യത

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ
ഓൺലൈൻ പഠന സാധ്യത ഉറപ്പു വരുത്തും

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂൺ മുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ കുട്ടികൾക്ക് ലഭ്യമാക്കും. അഡ്വ. വി.ആർ.സുനിൽകുമാർ വിളിച്ചു ചേർത്ത ആലോചനായോഗത്തിലാണ് തീരുമാനം.
കുട്ടികൾക്ക് വീട്ടിലിരുന്നും വായനശാലകൾ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളിലും ഓൺലൈൻ പഠനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ വീടുകളിലും വിക്ടേഴ്‌സ് ചാനലുകൾ ലഭ്യമാക്കും.നഗരസഭ പ്രദേശത്ത് 295 കുട്ടികൾക്ക് വീട്ടിൽ ടെലിവിഷനും കേബിൾ കണക്ഷനും ഇല്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതില്ലാത്തവർക്ക് ടി.വി.യും കണക്ഷനും നൽകി നഗരസഭയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം നൽകുമെന്ന് നഗരസഭ ചെയർമാൻ കെ ആർജൈത്രൻ അറിയിച്ചു. മെയ് 29ന് രാവിലെ 10.30 ന് മുനിസിപ്പൽ വിദ്യാഭ്യാസ സമിതി അംഗങ്ങളുടെയും നഗരസഭ കൗൺസിലർമാരുടെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാരുടെയും യോഗം നഗരസഭ ടൗൺ ഹാളിൽ ചേരും.
പുത്തൻചിറ പഞ്ചായത്തിൽ 55-ഉം വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 142-ഉം കുട്ടികളുടെ വീടുകളിൽ ടി.വി. ഇല്ല. അവർക്കും ഓൺലൈൻ പഠനം ലഭിക്കുന്നതിന് സൗകര്യമൊരുക്കുവാൻ യോഗത്തിൽ തീരുമാനമായി.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണൻ, വെള്ളാങ്ങല്ലൂർപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ, പുത്തൻചിറ പഞ്ചായത്ത് പ്രസിഡണ്ട് വി.എ. നദീർ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689