1470-490

കുടുംബങ്ങളിലേക്ക് അങ്കണവാടികൾ

തൃശൂർ:കോവിഡ് ഭീതി കണക്കിലെടുത്ത് അങ്കണവാടി ഗുണഭോക്താക്കൾക്ക് ഓൺലൈൻ സാന്ത്വനവുമായി ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ പദ്ധതിയുമായി സംസ്ഥാന വനിത, ശിശു വികസന വകുപ്പ്. ഫോണിലൂടെ കോവിഡ് സംബന്ധമായ അറിയിപ്പുകൾ, സംശയനിവാരണം, വിവരശേഖരണം എന്നിവ അങ്കണവാടികളിലൂടെ ലഭ്യമാക്കും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ക്ഷേമവും സുഖവിവരങ്ങളും ഇതിലൂടെ അന്വേഷിക്കും. വയോജനങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനൊപ്പം മരുന്നുകളുടെയും ഭക്ഷ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാർ സംവിധാനങ്ങളുമായി ഏകോപിപ്പിച്ച് സഹായങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും.
ഗുണഭോക്താക്കളുടെ സൗകര്യങ്ങൾ അനുസരിച്ച് രണ്ടുതരത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുക. വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോൾ വഴിയും ഫോണിലെ കോൺഫറൻസ് കോൾ വഴിയും. ഒരു ഗ്രൂപ്പ് വീഡിയോ കാളിൽ പരമാവധി അഞ്ച് ആളുകളെയാണ് ഉൾപ്പെടുത്തുക.
പ്രദേശത്തുള്ള ഓരോ തരത്തിലുള്ള ഗുണഭോക്താക്കൾക്കും വാട്‌സ്ആപ്പ് ഉണ്ടെങ്കിൽ അവരുടെ ഗ്രൂപ്പുകളാക്കി സൂക്ഷിക്കും. പട്ടിക പ്രകാരം നടക്കുന്ന പ്രവർത്തനങ്ങൾ രണ്ടു മൂന്നു ദിവസം മുൻപ് തന്നെ അതത് ഗുണഭോക്താക്കളെ വിളിക്കുകയും അവരുടെ സംശയങ്ങൾ ചോദ്യങ്ങൾ എന്നിവ മനസ്സിലാക്കി വെയ്ക്കുകയും ചെയ്യും.
ഈ സംശയങ്ങൾ ചോദ്യങ്ങൾ എന്നിവയ്ക്കുള്ള ആധികാരികമായി ഉത്തരം സൂപ്പർവൈസർമാരിൽ നിന്നും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689