1470-490

ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ചു


ഗുരുവായൂർ: ആധുനിക ഭാരതത്തിന്റെ വികസന ശില്പിയും, മുൻ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷിക ദിനത്തിൽ ഐ.എൻ.ടി.യൂ.സി. മണ്ഡലം കമ്മിററിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് ചടങ്ങിന് തുടക്കമായത്. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ഗോപി മനയത്ത് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഐൻ.എൻ.ടി.യു സി ജില്ലാ ഭാരവാഹികളായ സത്യൻ വടക്കേക്കാട്, മനോജ് കോട്ടപ്പടി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206