1470-490

വിവാഹ ചിലവിന് കരുതിയ തുകയുടെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക്

വിവാഹ ചിലവിന് കരുതിയ തുകയുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എഴുത്തുപുരക്കൽ പ്രഭാകരന്റെ കുടുംബം. പ്രഭാകരൻ – ശാന്തകുമാരി ദമ്പതികളുടെ മകൻ സജിലും, തൃശൂർ തലോർ വൈക്കത്ത്ക്കാട്ടിൽ ശിവരാമൻ – അജിത ദമ്പതികളുടെ മകൾ ശ്രീതിയും തമ്മിലുള്ള വിവാഹ ചിലവുകൾക്കായി കരുതിയ തുകയിൽ നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20000 രൂപ സംഭാവന ചെയ്തത്. മുരളി പെരുനെല്ലി എം.എൽ.എ. പ്രഭാകരന്റെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, സി.പി.ഐ.എം. കേച്ചേരി ലോക്കൽ സെക്രട്ടറി സി.എഫ്. ജെയിംസ്, ലോക്കൽ കമ്മിറ്റി അംഗം പി.ടി. ജോസ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എൻ.എ.ഇക്ബാൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി എന്നിവരും തുക ഏറ്റുവാങ്ങുന്ന ചടങ്ങിൽ സംബന്ധിച്ചു.കഴിഞ്ഞ 21ാം തിയ്യതിയായിരുന്നു സജിലിന്റെയും ശ്രീതിയുടെയും വിവാഹം.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206