1470-490

പ്രവാസികളുടെ ക്വോറൻറീനുള്ള ചെലവ് വഹിക്കും

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: വിദേശങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന തേഞ്ഞിപ്പലം പഞ്ചായത്തിലെ മുഴുവൻ പ്രവാസികളെയും കോറൻറയിൻ ചെയ്യുന്നതിനാവശ്യമായി വരുന്ന മുഴുവൻ ചെലവും വഹിക്കാൻ തയ്യാറാണെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിംലീഗ്കമ്മറ്റി . .ഭവന രോഷം” പരിപാടിയുമായി ബന്ധപ്പെട്ട് ചേർന്ന പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളടെ യോഗത്തിലാണ് തീരുമാനം. പിണറായി ഗവ. പ്രവാസികളോടുള്ള വഞ്ചനാ നിലപാടിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടത്തി. പ്രവാസികളെ കറവപ്പശുക്കളെ പോലെ കാണുന്ന നിലപാടുകളിൽ നിന്ന് അധികാരികൾ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് സി കെ ഷരീഫ്, ജനറൽ സെക്രട്ടറി എം സുലൈമാൻ ട്രഷറർ എ.പി.മുഹമ്മദ് മറ്റ് ഭാരവാഹികളായ കാട്ടീരി സൈതലവി, പി മുഹമ്മദ് ഹാജി, ഇ കെ ബഷീർ, കെ സൈനുദ്ധീൻ ഹാജി കെ.പി.മുസ്തഫ, പി.എം ഫിറോസ് ഖാൻ, എം എം ബഷീർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206