1470-490

സഹോദരനേയും, യുവാവിനേയും വെട്ടിപരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

: തിരൂർ: മണൽകടത്ത് പൊലീസിനെ അറിയിച്ചതിലുള്ള വിരോധത്തിൽ യുവാവിനേയും സഹോദരനേയും വെട്ടിപരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
ആലത്തിയൂർ പരപ്പേരി മച്ചിഞ്ചേരി വീട്ടിൽ മുഹമ്മദ് ഷാഹിലി(24)നെയാണ് തിരൂർ സി.ഐയും സംഘവും അറസ്സ് ചെയ്തത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഷാഹിലിൻ്റെ മണൽലോറി പൊലീസിനെ കൊണ്ട് പിടിപ്പിച്ചതിലുള്ള വിരോധം വെച്ച് പ്രതിയും സംഘവും ചേർന്ന് തൃപ്രങ്ങോട് ആനപ്പടി എറാസൻ വീട്ടിൽ ഹസൈനാറിനെ വീട്ടിൽ അതിക്രമിച്ച് കയറി മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന സഹോദരൻ ഹസ്സനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൂടാതെ, വീട്ടിലുണ്ടായിരുന്ന ഹസൈനാറിൻ്റെ മാതാവിനെ അടക്കം മർദ്ദിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിൽ എട്ടോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689