1470-490

മഹറൂഫിന്റെ കോവിഡ് മരണം രേഖപ്പെടുത്താൻ ഗൃഹോപവാസം

മാഹി: മയ്യഴിക്കാരൻ മഹറുഫിന്റെ കോവിഡ് മരണം സർക്കാർ രേഖപ്പെടുത്തണമെന്നും,
പൗരവകാശം സംരക്ഷിക്കണമെന്നും,
സർക്കാർ വാഗ്ദാനം ചെയ്ത സൗജന്യ അരി ഉടൻ വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് ജനശബ്ദം മാഹി പ്രവർത്തകർ മാഹിയിലെമ്പാടും ഗൃഹോപവാസം സംഘടിപ്പിച്ചു. ജനശബ്ദം പ്രവർത്തകർ കാലത്ത് 10 മണി മുതൽ ഒരു മണിക്കൂർ നേരമാണ് വീടുകളിൽ ഉപവാസം നടത്തിയത്.
പന്തക്കലിൽ വൈസ് പ്രസിഡണ്ട് എം.പി. ഇന്ദിരയുടെ വീട്ടുമുറ്റത്ത് പ്രസിഡണ്ട് ചാലക്കര പുരുഷു ഉൽഘാടനം ചെയ്തു.
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റരുടെ ഏകാധിപതൃം അവസാനിപ്പിക്കണമെന്നും. രാഷ് ട്രീയപാർട്ടികളുടെയും, സന്നദ്ധസംഘടനകളുടെയും, യോഗം വിളിച്ച് വാർഡ് തല കമ്മിറ്റികൾ രുപികരിച്ച് ക്വാറന്റയിനിൽ കഴിയുന്നവരുടെ നീരിക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന ഉപവാസത്തിന് ടി.എം.സുധാകരൻ ,സുരേഷ് പന്തക്കൽ, ടി.എ.ലതീപ്, ദാസൻ കാണി, വി.എം.അശോകൻ, ജസീമ മുസ്തഫ, കെ.വി.ജയകുമാർ, ഇ.കെ.റഫീഖ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253