1470-490

കിണറ്റിൽ ലോക്കർ കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിൽ.

കഴിഞ്ഞ ദിവസം പെലക്കാട്ടുപയ്യൂരിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും ലോക്കർ ലഭിച്ചതിന്റെ  അന്വേഷണം വഴിത്തിരിവിൽ. 2014 ഒക്ടോബർ 11 തീയ്യതി  കൺസ്യൂമർ ഫെഡിന്റെ  കൈപ്പറമ്പിലെ ഗോഡൗണിൽ നിന്നും മോഷണം പോയതാണ് കിണറ്റിൽ നിന്നും ലഭിച്ച ലോക്കറെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൺസ്യൂമർ ഫെഡ് മാനേജരുടെ ക്യാബിൻ പൊളിച്ചു അതിലുണ്ടായിരുന്ന  ലോക്കർ മോഷ്ടിച്ചതിന്  പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വർഷങ്ങൾ നീണ്ട അന്വേഷണം വഴിമുട്ടി  നിൽക്കുമ്പോഴാണ് പെലക്കാട്ടു പയ്യൂരിലെ ചെമ്പ്ര കുളത്തിന് സമീപമുള്ള പറമ്പിലെ കിണറ്റിൽ നിന്നും ലോക്കർ ലഭിച്ചത്. സ്ഥലം ഉടമയുടെ നിർദ്ദേശാനുസരണം തൊഴിലാളികൾ കിണർ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ 24നാണ് ലോക്കർ കണ്ടെത്തിയത്. സ്ഥലം ഉടമ  അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി തൊഴിലാളികളുടെയും നാട്ടുക്കാരുടെയും സഹായത്തോടെ ലോക്കർ പുറത്ത് എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ലോക്കർ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നത്. ഇതോടെ വഴിമുട്ടിയിരുന്ന കേസിലേക്ക് നിർണായക  വഴിത്തിരിവുണ്ടായിരിക്കുകയാണ്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റാറായിരം രൂപയാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്ന് കൺസ്യൂമർ ഫെസ് മാനേജർ മൊഴി നൽകിയിരുന്നു.    1000 രൂപയുടെ 248 നോട്ടുകളും,  500 രൂപയുടെ 93 നോട്ടുകളും, 100 രൂപയുടെ 15 നോട്ടുകളുമാണ് ആകെ ഉണ്ടായിരുന്നത്. മോഷ്ടിച്ച ലോക്കർ തുറക്കാൻ കഴിയാതെ  കൊണ്ടു പോകുന്ന വഴിയിൽ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.    പ്രതികളെ കണ്ടെത്തുന്നതിനായി കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ  നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപികരിച്ചു.കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. സുരേഷ്,സിപിഒ മാരായ സുമേഷ്, മെൽവിൻ, വൈശാഖ്, അഭിലാഷ്, ഹരികൃഷ്ണൻ എന്നിവരും സ്ക്വാഡിൽ അംഗങ്ങളാണ്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206