1470-490

കിസാൻസഭ പ്രതിഷേധ ദിനമായി ആചരിച്ചു.

കേന്ദ്ര സർക്കാറിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻസഭ പ്രതിഷേധ ദിനമായി ആചരിച്ചു.

തേഞ്ഞിപ്പലം: കർഷകർക്ക് പ്രത്യേകമായി കാർഷീക പാക്കേജ് അനുവദിക്കുക, കാർഷീക കടം പൂർണ്ണമായും എഴുതി തള്ളുക, കർഷകരുടെ ഉൽപന്നങ്ങൾ പരമാവതി വില ലഭ്യത ഉറപ്പു വരുത്തുക, കൃഷിക്ക് ആവശ്യമായ വിത്തും വളവും മറ്റു സൗകര്യങ്ങൾ ലഭ്യമാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിഷേധം . അഖിലേന്ത്യ കിസാൻ സഭ വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പെരുവള്ളൂർ പഞ്ചായത്തിൽ സമരം സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി ഉൽഘാടനം ചൈതു.സി.ഡി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ അഹമ്മദ്, ഇ.അഹമ്മദ്, എ.എം.ചാത്തുകുട്ടി, പി.കെ അബ്ദുറഹിമാൻ എന്നിവരും പള്ളിക്കൽ പഞ്ചായത്ത് പള്ളിക്കൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച സമരം പാർട്ടി മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ബാബു ഇരുമ്പൻ ഉൽഘാടനം … തോട്ടോളി സൈതു അദ്ധ്യക്ഷത വഹിച്ചു.സി.അനിൽകുമാർ സ്വാഗതവും പറഞ്ഞു.വി.വിജയൻ, കോയാമുക്ക പള്ളിക്കൽ, മുഹമ്മദ് ഹാജി കോഴിപ്പുറം, തോട്ടോളി അബ്ബാസ്, പുരുശോത്തമൻ ഓട്ടുപാറ എന്നിവരും പങ്കെടുത്തു. തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം വി.പി.സദാനന്ദൻ ഉൽഘാടനം ചെയ്തു .പി.ബാബു അദ്ധ്യക്ഷത വഹിച്ചു.പി.ശങ്കരൻ ,പി.രാജീവൻ എന്നിവർ സംസാരിച്ചു.മൂന്നിയൂർ പഞ്ചായത്തിലെ മുട്ടിച്ചിറയിലെ പോസ്റ്റ് ഓഫീന് മുമ്പിൽ നടന്ന പ്രതിഷേധ സമരം എൻ.സുരേഷ് കുമാർ ഉൽഘാടനം ചെയ്തു . എ.വി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.പി.ബാലകൃഷ്ണൻ, ഇ.ഷിബു, പി.ചെല്ലപ്പൻ എന്നിവർ കോവിഡ്നിയമങ്ങൾ പാലിച്ച് കൊണ്ടു നടത്തിയ സമരത്തിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689