1470-490

പെണ്‍ കരുത്തില്‍ കുളം നിര്‍മ്മിച്ച് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍

പെണ്‍ കരുത്തില്‍ കുളം നിര്‍മ്മിച്ച് എളവള്ളിയിലെ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍. എളവള്ളി പഞ്ചായത്തിലെ 5 വാര്‍ ഡ് പറയ്ക്കാടുള്ള വനിതാ സംഘമാണ് കുളം നിര്‍മ്മിച്ച് ജലസംരക്ഷണത്തിന്റെ സന്ദേശം പകരുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ അഞ്ചാമത്തെ കുളമാണ് ഈ വനിതാ സംഘം പൂര്‍ത്തിയാക്കിയത്. 10 മീറ്റര്‍ നീളത്തിലും 6 മീറ്റര്‍ വീതിയിലും 15 അടിയോളം ആഴത്തിലുമാണ് സംഘം കുളം കുഴിച്ചത്. ഇവര്‍ നിര്‍മ്മിച്ച കുളങ്ങളില്‍ ഏറ്റവും വലുതാണിത്. 520 തൊഴില്‍ ദിനങ്ങളാണ് കുളം നിര്‍മ്മാണത്തിന് വേണ്ടത്. 23 വനിതകള്‍ ചേര്‍ന്ന് 32 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന കുളത്തിന് ഇനി അവസാനഘട്ട ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. മേപ്പറമ്പത്ത് മനോഹരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുളം നിര്‍മ്മിച്ചിട്ടുള്ളത്. കുളം കൃഷി ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുത്തുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി സുനില്‍ കുളത്തിന്റെ ഉദ്ഘാടനം ചെയ്തു. വിജയ സുരേഷ്, ബിന്ദു പ്രതീപന്‍, മിനി ശിവദാസ്, ജിജി മുരളി എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206