1470-490

കുതിര ശക്തിയുടെ കഥ

1698 ഇൽ ഇന്ഗ്ലണ്ടിലെ Thomas Savery നീരാവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രം വികസിപ്പിച്ചു. അതിനു ശേഷം പല നീരാവി യന്ത്രങ്ങളും ( സ്റ്റീം എഞ്ചിൻ ) ഉണ്ടായി.

1780 കളുടെ തുടക്കത്തിൽ, അന്നത്തെ ‘ ക്ലാസിക് ന്യൂകോമെൻ സ്റ്റീം എൻജിൻ ‘ എന്ന കമ്പനിയിൽ ജെയിംസ് വാട്ട് എന്ന ആൾ വളരെ മികച്ച ഒരു സ്റ്റീം എഞ്ചിൻ നിർമിച്ചു. എന്നിട്ട് അത് കച്ചവടം ചെയ്യുന്നതിന്റെ ഭാഗമായി, സമാനമായി അന്ന് മാർക്കറ്റിൽ ഉണ്ടായിരുന്ന ‘ ന്യൂകോമെനേക്കാൾ’ 75% കുറവ് ഇന്ധനത്തിൽ തന്റെ എഞ്ചിൻ അതെ പ്രവർത്തി ചെയ്യും എന്ന് അദ്ദേഹം പരസ്യം ചെയ്തു.🎤

അക്കാലത്ത് പലരും ഭാരം വഹിച്ചുകൊണ്ട് പോകുവാൻ കുതിരകളെ ആണു ഉപയോഗിച്ചിരുന്നത്, നീരാവി എഞ്ചിനുകളല്ല.
അതിനാൽ അവരുടെ കുതിരകളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര കുതിരയ്ക്കു പകരമാകും ഈ എൻജിൻ എന്ന് അവർക്കു അറിയണമായിരുന്നു. അങ്ങനെ, തന്റെ എഞ്ചിൻ വാങ്ങാൻ ആളുകളെ ബോധ്യപ്പെടുത്തുന്നതിന് വ്യത്യസ്തമായ ഒരു ശ്രമം നടത്താൻ ജെയിൻസ് വാട്ട് തീരുമാനിച്ചു.

നേരത്തെ ജെയിൻസ് വാട്ട് ഒരു ഖനിയിൽ കൽക്കരി ഉയർത്തുന്ന കുതിരകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.
ഒരു കുതിരയ്ക്കു എത്രമാത്രം കൽക്കരി ഉയർത്തുവാൻ സാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഒരു സാധാരണ കുതിര 60 സെക്കൻഡിനുള്ളിൽ അതായത് ഒരു മിനിറ്റിൽ ഏകദേശം 32,400 അടി-പൗണ്ട് ജോലി ചെയ്യാമെന്നും, ഒരു പ്രവർത്തി ദിവസം മുഴുവനും ആ പവർ നിരക്ക് നിലനിർത്താമെന്നും അദ്ദേഹം കണ്ടെത്തി.
അത് പ്രകാരം..
ഒരു കുതിരയ്ക്ക് ഒരു മിനിറ്റിൽ 33,000 പൗണ്ട് വസ്തു 1 അടി ഉയർത്താം എന്ന് വാട്ടിന് അറിയാമായിരുന്നു.
അല്ലെങ്കിൽ ഒരു മിനിറ്റിൽ 3,300 പൗണ്ട് വസ്തു 10 അടി..
അല്ലെങ്കിൽ ഒരു മിനിറ്റിൽ 330 പൗണ്ട് വസ്തു 100 അടി.. അതായതു മിനിറ്റിൽ 33,000 അടി- പൗണ്ട് ഉയർത്താൻ കഴിയും.
അതാണ് ഒരു സാധാരണ കുതിരയുടെ ശക്തി ആയി അദ്ദേഹം കണ്ടെത്തിയത്. അങ്ങനെ അതിനു കുതിരശക്തി എന്ന പേരും വീണു.😊

ഇത് മനസ്സിലായില്ലെങ്കിൽ ഒന്നുകൂടെ എളുപ്പത്തില് ഒരു സെക്കന്റിലെ കാര്യം പറയാം.
550 പൗണ്ട് ഒരു സെക്കന്റുകൊണ്ട് ഒരു അടി ഉയർത്തിയാൽ അതാണ് ഒരു കുതിരശക്തി.👍

ഇനി പൗണ്ടും, അടിയും മാറ്റി അത് കിലോഗ്രാമും, മീറ്ററും ആക്കി മെട്രിക് രൂപത്തിൽ പറഞ്ഞാൽ..
75 കിലോഗ്രാം ഒരു സെക്കന്റുകൊണ്ട് ഒരു മീറ്റർ ഉയർത്തിയാൽ അതാണ് ഒരു കുതിരശക്തി.👍

എഞ്ചിന്റെ ശക്തി അളക്കുന്നതിന് ഇപ്പോൾ ആളുകൾക്ക് ഒരു റഫറൻസ് ലഭിച്ചു, അതിനാൽ വാട്ടിന്റെ എഞ്ചിൻ ഒരു വിപ്ലവമായി പ്രവർത്തിക്കുകയും വ്യാവസായിക വിപ്ലവത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഈ വസ്തുത കാരണം, ഒരു എഞ്ചിന്റെ ശക്തിയായ കുതിരശക്തിയുടെ അളവിന്റെ യൂണിറ്റും ജനപ്രിയമായി.👍

💥ഇന്ന് SI പവർ യൂണിറ്റ് ജെയിംസ് വാട്ടിന്റെ പേരിലെ Watt ആണ് ഉപയോഗിക്കുന്നത്.

1 കുതിരശക്തി 746 വാട്ടിന് തുല്യമാണ്. ഇത് പൗണ്ടും, അടിയും ഉപയോഗിച്ചുള്ള ഒരു മിനിറ്റിൽ 33,000 പൗണ്ട് വസ്തു 1 അടി ഉയർത്തുന്ന കണക്കിൽ.

ഇനി മെട്രികുലേ കണക്കു നോക്കിയാൽ.. 75 കിലോഗ്രാം ഒരു സെക്കന്റുകൊണ്ട് ഒരു മീറ്റർ ഉയർത്തിയാൽ അതിലെ കുതിരശക്തി 735 വാട്ടിന് തുല്യമാണ്. മെട്രിക്കിലേക്കു മാറ്റിയപ്പോൾ ഉണ്ടായ ചെറിയ വിത്യാസം. 746 ഉം, 735 ഉം.
എന്നാലും ചുമ്മാ മനസിലാക്കാൻ എളുപ്പത്തിനു 75 കിലോഗ്രാം ഒരു സെക്കന്റുകൊണ്ട് ഒരു മീറ്റർ ഉയർത്താൻ ആവശ്യമായ ശക്തിയാണ് ഒരു കുതിരശക്തി എന്ന് ഓർത്താൽ മതി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689