1470-490

സന്നദ്ധ പ്രവർത്തകരുടെ സേവനം ഇനി പൊലീസിനൊപ്പവും

തൃശൂർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവർത്തകരുടെ സേവനം ഇനി മുതൽ പോലീസിനും ലഭിക്കും. പ്രതിഫലേച്ഛ ഇല്ലാതെ പോലീസ് വോളൻറിയർമാരായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വകുപ്പിനൊപ്പം സഹകരിക്കുന്ന ഇവർ രണ്ടു പേരടങ്ങുന്ന സംഘത്തിൽ ഒരാളായിട്ടാണ് പ്രവർത്തിക്കുന്നത്. ബൈക്ക് പട്രോൾ നടത്തുന്ന പോലീസുകാർക്കൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരെ ജോലിക്ക് നിയോഗിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ പ്രാഥമിക സഹായങ്ങൾ നൽകുന്നതിന് സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ടവ പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. സന്നദ്ധ പ്രവർത്തകർക്ക് പൊലീസ് വോളൻറിയേഴ്സ്സ് എന്ന ആം ബാൻഡ് നൽകിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253