1470-490

കൊറോണ കാലത്തെ വൈദ്യുതി ബില്ലിൽ ഇളവ്‌ അനുവദിക്കുക

കൊറോണ കാലത്തെ വൈദ്യുതി ബില്ലിൽ ഇളവ്‌ അനുവദിക്കുക –
പി അബുൽഹമീദ് എം എൽ എ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം കൊറോണ കാലത്തെ വൈദ്യുതി ബില്ലുകളിൽ ഇളവനുവദിക്കണമെന്നും വൈദ്യുതി ബൊർഡ് ഉപഭോക്കാക്കളോട് കാണിക്കുന്ന അനീതിക്ക് വിരാമമിടണമെന്നും പി അബദുൽ ഹമീദ് മാസ്റ്റർ എം.എൽ എ ആവശ്യപ്പെട്ടു.
വൈദ്യുതി വകുപ്പിന്റെ പകൽകൊള്ള അവസാനിപ്പിക്കുക.നിയമാനുസൃതം റീഡിംഗ് എടുത്ത് ബില്ലുകൾ നൽകുക,അധികമായി ഈടാക്കിയ തുക പണമായി തിരിച്ചുനൽകുക.കൊറോണയുടെ മറവിലുള്ള ചൂഷണം ഒഴിവാക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തലപ്പാറ ഇലക്ട്ര സിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ തുടർസമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ., ഹൈദർ കെ മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു, എം എ ഖാദർ ,ബക്കർ ചെർന്നൂർ,ഹനീഫ മൂന്നിയൂർ, സലീം ഐദീദ് തങ്ങൾ,എം എ അസീസ്, എം സൈതലവി പടിക്കൽ, സി കുഞ്ഞി ബാവ മാസ്റ്റർ.എൻ എം അൻവർ സാദാത്ത്, സി അൻസാർ, ജാഫർ ചേളാരി, ഹനീഫ ആച്ചാട്ടിൽ, ഇ ടി എം തലപ്പാറ, പി പി മുനീർ മാസ്റ്റർ, എം.എ അനസ് അസീസ് വെളിമുക്ക്, യൂനസ് പടിക്കൽ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന സമരത്തിൽ പഞ്ചായത്തിലെ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ്, വനിത ലീഗ്, പ്രവാസി ലീഗ്, എസ് ടി യു, ദളിത് ലീഗ്, കർഷക സംഘം, കെ എം സി സി, ഡി എ പി എൽ എന്നീ സംഘടനകൾ പങ്കെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689