1470-490

തെങ്ങ് മുറിഞ്ഞ് വീണു മരിച്ചു

മരംവെട്ട് തൊഴിലാളി തെങ്ങ് മുറിഞ്ഞ് വീണു മരിച്ചു


താനൂർ: തെങ്ങ് വെട്ടാൻ കയറിയ മരംവെട്ട് തൊഴിലാളി തെങ്ങ് മുറിഞ്ഞ് വീണു മരിച്ചു. കരിങ്കപ്പാറ സ്വദേശി കണ്ണിവീട്ടിൽ സുബ്രമണ്യനാണ് (42)മരിച്ചത്. മൂലക്കൽ താമരക്കുളത്തിന് സമീപമാണ് സംഭവം നടന്നത്. തെങ്ങ് മുറിക്കാൻ കയറിയ ഉടൻ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സുബ്രമണ്യനെ ഉടൻ മൂലക്കൽ ദയ ആശുപത്രിയിലും പിന്നീട് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ചാത്തൻ, മാതാവ്: കാളി, ഭാര്യ: ശോഭന, മക്കൾ: സുധിൻ, ഹണി, പരേതനായ സുബിൻ.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206