തരിശു ഭൂമിയിൽ കൃഷിയിറക്കി.

ഒയിസ്ക ഇന്റർനാഷണൽ ബാലുശ്ശേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ
പനങ്ങാട് പഞ്ചായത്തിന് സമീപം തരിശുഭൂമിയിൽ കൃഷിയിറക്കി.
കരനെല്ല്, ഇഞ്ചി മഞ്ഞൾ, ചേന, ചേമ്പ് എന്നിവയാണ് പ്രധാന കൃഷികൾ. പരിപാടിയുടെ ഉദ്ഘാടനം പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി നിർവഹിച്ചു. പനങ്ങാട് കൃഷി ഓഫീസർ മനോജ് കുമാർ മുഖ്യാതിഥി ആയിരുന്നു
കൺവീനർ രാമകൃഷ്ണൻ മുണ്ടക്കര, കെ കെ പദ്മനാഭൻ മാസ്റ്റർ ഫൈസൽ കിനാലൂർ എന്നിവർ സംബന്ധിച്ചു. ഇതോടൊപ്പം മെമ്പർമാരുടെ ഓരോ വീട്ടിലും ഒരു മുറം കൃഷി എന്ന പദ്ധതി ക്ക് തുടക്കം കുറിച്ചു
Comments are closed.