1470-490

ഒന്നര ലക്ഷം കോവിഡ് രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകൾ ഒന്നരലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,51,767 ആയി. 24 മണിക്കൂറിനിടെ 6387 പോസിറ്റീവ് കേസുകളും 170 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ഇതുവരെ ഇന്ത്യയിൽ മരിച്ചത് 4337 പേരാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 83004 ആയി. 64425 പേർ രോഗമുക്തി നേടി.

ഈ മാസം പത്തൊൻപതിനാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110ആം ദിവസമായിരുന്നു അന്ന്. ദിനംപ്രതി ശരാശരി അഞ്ച് ശതമാനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ രോഗികളിൽ 35 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി തുടങ്ങി ആറ് നഗരങ്ങളിൽ നിന്നാണ് 56.3 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൊവിഡ് രൂക്ഷമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ജനസംഖ്യ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ലക്ഷത്തിൽ 10.7 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷത്തിൽ 69.9 ആണ് ആഗോളനിരക്ക്.
മരണനിരക്ക് 2.87 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206