1470-490

കൊറോണ കാലത്ത് വ്യത്യസ്ഥമായ യാത്രയയപ്പ് …

കൊറോണ കാലത്ത് വ്യത്യസ്ഥമായ യാത്രയയപ്പ് ഒരുക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞി പ്പലം: ഒത്തുചേരലിനും ചടങ്ങുകൾക്കും നിയന്ത്രണമുള്ള ഈ കോവിഡ് കാലത്ത് ഓൺലൈൻ യാത്രയയപ്പ് ഒരുക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ. കുസോയുടെ സമുന്നത നേതാവും ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ ഡോ. ദിനേശൻ കൂവക്കായ് ഉൾപ്പെടെ എട്ടുപേരാണ് ഈ മാസം സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്നത്. ഇവർക്ക് സമുചിതമായ യാത്രയയപ്പ് നൽകാൻ ഈ അവസരത്തിൽ ഒത്തുചേരാൻ കഴിയാത്തതുകൊണ്ടാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഈ യാത്രയയപ്പ് സംഘടിപ്പിച്ചതെന്ന് കുസോ പ്രസിഡൻ്റ് കെ. പ്രവീൺ കുമാറും ജന. സെക്രട്ടറി കെ. സുരേഷ് കുമാറും പറഞ്ഞു. ലോകത്ത് എവിടെ നിന്നും cusoonlinefarewell.blogspot.com എന്ന ബ്ലോഗ് സന്ദർശിച്ചാൽ ഈ മാസം വിരമിക്കുന്ന കുസോ അംഗങ്ങളുടെ വിവരണങ്ങൾ കാണാം. അതിൽ കമൻ്റ് രൂപത്തിൽ ആർക്കും ആശംസകൾ നേരാം. വ്യത്യസ്ഥമായ രീതിയിലുള്ള ഈ യാത്രയയപ്പ് സർവ്വകലാശാലാ സമൂഹം കൗതുകത്തോടെയാണ് കാണുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206