1470-490

കൊറോണ വ്യാജ പ്രചരണം: പരപ്പനങ്ങാടി സ്വദേശിയുടെ മൃദേഹം സംസ്കരിച്ചു .

കൊറോണ വ്യാജ പ്രചരണം: പരപ്പനങ്ങാടി സ്വദേശിയുടെ മൃദേഹം എസ്.ഡി.പി ഐ പ്രവർത്തകർ ഏറ്റെടുത്തു സംസ്കരിച്ചു .

പരപ്പനങ്ങാടി: ചെന്നൈയിൽ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃദ്ദേഹം എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റെടുത്തു സംസ്കരിച്ചു. ദിവസങ്ങളോളമുള്ള പോരാട്ടത്തിന് അറുതിയായി.

കഴിഞ്ഞ 23.5 – 2020 ന് ചെന്നൈ സെൻട്രൽ പാരിസ് മന്നടിയിൽ ജോലി ചെയ്തു വരികയായിരുന്ന പരപ്പനങ്ങാടി മുറിക്കൽ റോഡിൽ താമസിക്കുന്ന നാറക്കകത്ത് വലിയപീടിയേക്കൽ സൈതലവി (55) താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പ്രമേയരോഗത്തിന് ചികിത്സയിലുള്ള ഇദ്ധേഹത്തിൻ്റെ മൃദേഹം ആദ്യം നാട്ടിലെത്തിക്കാൻ മൃദേഹം സൂക്ഷിച്ച ചെന്നൈ സ്റ്റാലിൻ ആശുപത്രി അധികൃതർ എസ്.ഡി.പി.ഐ പ്രവർത്തകർ മുഖേന തയ്യാറായങ്കിലും കേരളത്തിലെ പ്രഗത്ഭ മലയാളി സംഘടന കൊറോണ മൂലമാണ് മരണമെന്ന് പോലീസിനെ അറിയിച്ചതോടെ കോവിഡ് പരിശോധന റിസൽട്ടില്ലാതെ മൃദ്ധേഹം വിട്ടുനൽകാൻ തടസ്സം നിന്നു.

പിന്നീട് ഇരുപത്തി അഞ്ചാം തിയതി വൈകീട്ട് 5 മണിയോടെ പരിശോധന റിപ്പോർട്ട് ലഭിച്ചു. എന്നാൽ ഇൻക്വസ്റ്റടക്കമുള്ള നടപടികൾക്ക് വിമുഖത പോലീസ് കാണിച്ചതിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ ചെന്നൈ ഹാർബർ ബി.വൺ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പിന്നീട് നാട്ടിലെ ബന്ധുക്കളുടെ സമ്മതപത്രം വേണമെന്ന് പോലീസ്.എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റും, മാധ്യമ പ്രവർത്തകനുമായ ഹമീദ് പരപ്പനങ്ങാടി മുഖേന ബന്ധുക്കളുടെ സമ്മതപത്രം എത്തിച്ച് നൽകിയെങ്കിലും പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ട് നൽകില്ലെന്നായി.

ഇതിനും തയ്യാറെടുപ്പ് നടത്തിയെങ്കിലും സമയം വൈകി എന്ന കാരണം പറഞ്ഞ് ഇന്ന് (ബുധൻ 27-5-2020) രാവിലെയോടെ എല്ലാ കടമ്പകൾക്കും ശേഷം മൃദ്ധേഹം വിട്ട് നൽകുകയും ചെന്നൈ സെൻട്രൽ ജില്ല എസ്.ഡി.പി.ഐ പ്രസി.റഷീദിൻ്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ കർമ്മങ്ങൾക്കു ശേഷം മൃദ്ധേഹം വണ്ണാറ പെട്ടി ഖബർസ്ഥാനിൽ മതാചാരപ്രകാരം കബറടക്കിയതോടെയാണ് ദിവസങ്ങളായുള്ള പ്രാർത്ഥനകൾക്കും പോരാട്ടങ്ങൾക്കും വിരാമമായത്.ഇദ്ധേഹം വർഷങ്ങളായി ചെന്നൈയിൽ കട നടത്തി വരികയായിരുന്നു. രണ്ട് വർഷമായി നാട്ടിൽ വന്ന് പോയിട്ട്. റിസൽട്ട് നെഗറ്റിവായിട്ടും ചില കേന്ത്രങ്ങൾ ഇപ്പോഴും വ്യാജ പ്രചരണം നടത്തുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
ഭാര്യ: ഫാത്തിമ,
മക്കൾ: സൽമാൻ ഫാരിസ്, ഷബീൻ സനാൻ ,റജാഫ്

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689