1470-490

വിദഗ്ധ സമിതി ഭാരതപ്പുഴയോരം സന്ദർശിച്ചു.

പൊന്നാനി: പ്രളയത്തിന് പ്രായോഗിക പരിഹാരം കാണാൻ വിദഗ്ധ സമിതി ഭാരതപ്പുഴയോരം സന്ദർശിച്ചു . ഭാരതപ്പുഴയിൽ കഴിഞ്ഞ രണ്ടു പ്രളയങ്ങളിലായി അടിഞ്ഞുകൂടിയ മണലിന്റെയും, ജലത്തിന്റെ ഒഴുക്കിനു തടസ്സമാകുന്ന മറ്റു വിഷയങ്ങളും പഠിക്കുന്ന തിനായും കർമ റോഡിനു കുറുകെ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെ അധിവർഷത്തിൽ ജലം തിരിച്ചു കയറുന്നതിന്റെയും പ്രശനങ്ങൾ പഠിച്ചു പ്രായോഗിക പരിഹാരം കാണുന്നതിന് വിദഗ്ധ സംഘം കുറ്റിപ്പുറം മുതൽ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗങ്ങൾ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം സ്‌പീക്കറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലും നടത്തിയ വീഡിയോ കോൺഫെറെൻസിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം. പ്രായോഗിക കാര്യങ്ങൾ പഠിച്ചു 28 നു സ്പീക്കർ വിളിച്ചുചേർക്കുന്ന വീഡിയോ കോണ്ഫറന്സില് അവതരിപ്പിക്കും. അതിൽ ജലവിഭവ വകുപ്പ് മന്ത്രി കൂടി പങ്കെടുക്കും. ഇറിഗേഷൻ മെക്കാനിക്കൽ സൂപ്രണ്ടിങ് എഞ്ചിനീയർ രാജു, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മാരായ അലക്സ്‌ വർഗീസ്, അനിൽ, മെക്കാനിക്കൽ ഹരി., പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗീത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മാരായ സുരേഷ് ഹരീന്ദ്രനാഥ്‌, ഷാജൻ, മിഥുൻ, പൊന്നാനി നഗരസഭ ചെയർമാൻ സിപി മുഹമ്മദ്‌ കുഞ്ഞി, ജമാലുദ്ധീൻ, മന്ത്രിയുടെ പി എ മൻസൂർ സ്‌പീക്കറുടെ അഡിഷണൽ പി എ വിജയൻ എ ഇമാരായ രാജേഷ്, രഞ്ജു രാജൻ, അബ്ദുൽ മുനീർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689