1470-490

സി.എം.വലിയുല്ലാഹി ആണ്ട് നേർച്ച മടവൂർ സി.എം. സെന്ററിൽ

സി.എം.വലിയുല്ലാഹി ആണ്ട് നേർച്ച (28/05/2020)
ഇന്ന് മടവൂർ സി.എം. സെന്ററിൽ

നരിക്കുനി| മടവൂർ സി.എം. വലിയുല്ലാഹി ആണ്ട് നേർച്ചയും ദിക്റ് ദുആ ആത്മീയ സമ്മേളനവും ഇന്ന് ( 28/5/2020)സി.എം.സെന്റർ മടവൂർ ശരീഫിൽ നടക്കും. ഓൺലൈൻ വഴി രാത്രി ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്ല്യാരുടെ അധ്യക്ഷതയിൽ ബദ്റുസ്സാദാത്ത്‌ സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ദിക്റ് ദുആ സമ്മേളനത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ, ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, ശിറിയ എം.അലിക്കുഞ്ഞി മുസ്ല്യാർ, കട്ടിപ്പാറ കെ.കെ.അഹ്മദ് കുട്ടി മുസ്ല്യാർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. സി.എം.സെന്റർ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ ബാഖവി ആമുഖ പ്രഭാഷണം നടത്തും. cmcentreonline, Mediamission യൂറ്റൂബ് ചാനലുകളിൽ തത്സമയ പരിപാടികൾ ലൈവായി കാണാവുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689