1470-490

സിവിൽ ഡിഫൻസ് സേനാ അംഗങ്ങൾക്ക് യുണിഫോമും, റിഫ്ലക്റ്റീവ് ഓവർ കോട്ടും…

സിവിൽ ഡിഫൻസ് സേനാ അംഗങ്ങൾക്ക്ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി യുണിഫോമും, റിഫ്ലക്റ്റീവ് ഓവർ കോട്ടും കൈമാറി.

കുന്നംകുളം: ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാ അംഗങ്ങൾക്ക് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന യൂണിഫോമും, റിഫ്ലക്റ്റീവ് ഓവർ കോട്ടും പ്രസിഡണ്ട് ലെബീബ് ഹസ്സൻ കൈമാറി. ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വെച്ച് അസ്സി: സ്റ്റേഷൻ ഓഫീസർ കെ.ജയചന്ദ്രൻ ഏറ്റുവാങ്ങി. എം. ബിജുബാൽ, 
എ.എഫ് ഫെലിക്സ് മാത്യു, സക്കറിയ ചീരൻ, അഡ്വ: പ്രിനു പി.വർക്കി, ലെവിൻ പനക്കൽ പോസ്റ്റ് വാർഡൻ കെ.എസ് ഷെബീബ്, ഡെ: പോസ്റ്റ് വാർഡൻ പ്രശോബ് എം. ദാസ്, കെ.പി ദേവപ്രിയ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689