1470-490

നവജാത ശിശുവിന്റെ മൃതദേഹം പൊട്ടകിണറ്റിൽ: യുവതിക്കെതിരെ കേസെടുത്തു.

കടവല്ലൂര്‍ വടക്കുമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പൊട്ടകിണറ്റില്‍. യുവതിക്കെതിരെ കേസെടുത്തു. കടവല്ലൂര്‍ സ്വദേശിനി 27 വയസ്സുള്ള ഷെഹിറക്കെതിരെയാണ് കേസെടുത്തത്.കടവല്ലൂര്‍ വടക്കുമുറിയില്‍ പാടത്ത് പീടികയില്‍ നൂറുദ്ദീന്റെ പറമ്പിലെ പൊട്ട കിണറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പ്രകാരമാണ് കടവല്ലൂര്‍ മാനംകണ്ടത്ത് 27 വയസ്സുള്ള ഷെഹിറക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് സി.കെ. കെ.ജി.സുരേഷ് പറഞ്ഞു. പ്രസവം മനപൂര്‍വ്വം മറച്ചുവെച്ചുവെന്ന കുറ്റത്തിനാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് സംബന്ധിച്ച് തുടര്‍ന്നുള്ള അന്വേഷണത്തില്‍ നടപടിയുണ്ടാകും. പ്രസവത്തെതുടര്‍ന്നുള്ള അമിത രക്തസ്രാവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളത്തെ ആശുപത്രിയില്‍ യുവതി ചികില്‍സക്ക് ചെന്നിരുന്നു. ഇവിടെയുള്ള ഡോക്ടര്‍ ചങ്ങരംകുളം പോലീസിനേയും അവര്‍ വിവരം കുന്നംകുളം പോലീസിനെയും  അറിയിക്കുകയായിരുന്നു.  പിറന്ന ഉടനെ കുട്ടിയെ കിണറ്റിലിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നടത്തിയ പരിശോധനയില്‍ കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ആണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി്. മൃതദ്ദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടന്ന് കരുതുന്നു. മൃതദേഹം പുറത്തെടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരൂ. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായ യുവതിക്ക് രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകളുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് വിവഹാമോചിതയായ യുവതിയും ഏഴ് വയസായ മകളും മാത്രമാണ് പള്ളി കമ്മറ്റിക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടില്‍ താമസിക്കുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ബക്കറ്റിലാക്കിയാണ് കിണറ്റിലിറഞ്ഞതെന്നാണ് പോലീസ് കരുതുന്നത്. കുന്നംകുളം സി.ഐ.കെ.ജി.  സുരേഷ് , എസ് ഐ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയത്.***

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689