1470-490

നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

ചങ്ങരംകുളം:
കടവല്ലൂർ വടക്കുമുറിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം
പുഴുവരിച്ച നിലയിലാണ്.
തൊട്ടടുത്ത് താമസിക്കുന്ന
യുവതി രക്തസ്രാവം നിലക്കാത്തതിനെത്തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തിയത്. കുന്നംകുളം സി ഐ സുരേഷ്, എസ് ഐ ജോയ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടു പോകും

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206