1470-490

വിട്ടുവീഴ്ചയില്ലാത്ത മുൻകരുതലുകളുമായി ചേലേമ്പ്ര എൻ എൻ എം എച്ച് എസ് എസ് .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സർക്കാർ നിര്ദേശിച്ചതിലും ഭംഗിയായ സുരക്ഷാ സംവിധാനങ്ങളോടെ കൊറോണാക്കാലത്തെ പരീക്ഷകൾ വിജയകരമായി നടത്തിവരുന്നു.
പരീക്ഷക്കായി വരുന്ന വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി 3 വാഷ്ബേസിൻ സെറ്റുകൾ ഹാൻ്റ് വാഷ് ലോഷൻ സഹിതം തയ്യാറാക്കിയിരുന്നു. ഹാൻഡ് വാഷ് കുപ്പിയിൽ തൊടാതെ തന്നെ കാലുകൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൈ കഴുകി വരുന്ന വിദ്യാർത്ഥികളെ 4 കൗണ്ടറുകളിലൂടെ തെർമൽ സ്ക്രീനിങ്ങ് നടത്തി , സാമൂഹിക അകലം പാലിച്ച് ഓരോ വിദ്യാർത്ഥിക്കും മാസ്ക്, സാനിറ്റൈസർ എന്നിവ നൽകുന്നു. ഒരു വിദ്യാർത്ഥിക്കും സ്വന്തമായി ഓരോ സാനിറൈസർ കുപ്പികളാണ് നൽകുന്നത്. പിന്നീട് പ്രത്യേകം തയ്യാറാക്കിയ ഹെൽപ് ഡെസ്കിലേക്ക് അയച്ച് അവിടെ നിന്നും രജിസ്റ്റർ നമ്പർ അനുസരിച്ച് ക്ലാസുകളിലേക്ക് അയച്ചാണ് പരീക്ഷക്ക് ഇരുത്തിയത്. ഇൻവിജിലേറ്റർമാർക്ക് ഗ്ലൗസും സാനിറ്റൈസറും മാസ്കും സ്കൂൾ തന്നെനൽകിവരുന്നു. രാമനാട്ടുകരയിലെ സെൻട്രൽ മെഡിക്കൽസാണ് വിദ്യാർത്ഥികൾക്കുള്ള സാനിറ്റൈസർ സൗജന്യമായി നൽകിയത്‌. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബ് ക്ലാസ് മുറികളിൽ ഉപയോഗിക്കുവാനുള്ള സാനിറ്റൈസർ സൗജന്യമായി നൽകി. വിദ്യാർഥികളുടെ യാത്രയ്ക്കായി ആയി പത്തോളം സ്കൂൾ ബസ്സുകളും ഏർപ്പാട് ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ഇവിടെ മറ്റ് സ്കൂളുകളിൽ നിന്നുള്ള 2 കുട്ടികൾ ഉൾപ്പടെ 337 വിദ്യാർത്ഥികൾ പരീക്ഷ എഴുതയപ്പോൾ 100 ൽ അധികം കുട്ടികളാണ് രണ്ടാം ദിവസം പരീക്ഷ എഴുതിയത്. നാളെ ആയിരത്തിലധികം കുട്ടികൾ സ്കൂളിൽ പരീക്ഷക്ക് എത്തും. എന്നും പരീക്ഷക്ക് ശേഷം ക്ലാസ് മുറികളും, വരാന്തകളും, സ്കൂൾ പരിസരവും സ്കൂൾ ബസ്സുമെല്ലാം സാനിറ്റൈസ് ചെയ്യുന്നുണ്ട്. എല്ലാദിവസവും സൈന്യത്തെ ചെയ്യുന്നതിനുവേണ്ടി സ്കൂൾ മാനേജ്മെൻറ് സഹായത്താൽ സാനിറ്റൈസിംഗ് കിറ്റ് സ്വന്തമായി സ്കൂൾ വാങ്ങി വച്ചിരിക്കുകയാണ്. സ്കൂൾ തുറന്നാലും എല്ലാദിവസവും സ്കൂൾ സാനിറ്റൈസ് ചെയ്യാൻ ഉള്ള സംവിധാനമാണ് സ്കൂൾ ചെയ്തു വെച്ചിട്ടുള്ളത്. ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാജേഷിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തും ഹെൽത്ത് ഡിപ്പാർട്ട്മെൻറ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരുടെയും മറ്റു ഓഫീസ്ജീവനക്കാരും പി ടി എ യുടെയും നാട്ടുകാരുടെയും എല്ലാം പൂർണ്ണമായ സഹകരണം പരീക്ഷ നടത്തിപ്പിനായി കൂടെയുണ്ട് എന്നുള്ളതാണ് പരീക്ഷ ഇത്ര ഭംഗിയായി നടത്താൻ സാധിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ പി. മനോജ് കുമാർ, പ്രധാന അധ്യാപിക ആർ പി ബിന്ദു, പി.ടി.എ പ്രസിഡണ്ട് രഞ്ജിത്ത് എന്നിവർ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689