BevQ കിട്ടുന്നില്ല; പരാതി പ്രളയം

മദ്യവിതരണത്തിനുള്ള ആപ്പ് ബെവ്ക്യൂ പ്ലേസ്റ്റോറിൽ. ആപ്പിൻ്റെ ബീറ്റ വെർഷനാണ് പ്ലേസ്റ്റോറിൽ അപ്ലോഡ് ആയത്. ട്രയൽ റണ്ണിൽ ആപ് ഡൌൺലോഡ് ചെയ്തത് കാൽ ലക്ഷത്തോ।ളം പേരാണ്. 3 മിനുട്ടിൽ 23,000 പേർ ആപ് ഡൌൺലോഡ് ചെയ്തു. ആപ്പ് ഡൗൺലോഡ് ചെയ്തവർ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. എന്നാൽ, ലിങ്ക് തുറക്കുമ്പോൾ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമല്ലെന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്.
നേരത്തെ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് ആപ്പിൽ നൽകേണ്ടത്. ഈ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡെയിലി രെജിസ്ട്രേഷൻ കംപ്ലീറ്റഡ് എന്ന സന്ദേശമാണ് കാണിക്കുന്നത്
Comments are closed.