1470-490

ബെവ് ക്യൂ ആപ്പ് റെഡിയായി

ആപ്പ് വഴി രജിസ്റ്റർ ചെയ്ത് ടോക്കൽ ലഭിക്കുന്നവർ മാത്രം മദ്യം വാങ്ങാൻ എത്തിയാൽ മതിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബുക്കിംഗിൽ അനുമതി ലഭിക്കാത്തവർ മദ്യം വാങ്ങാൻ എത്തരുതെന്നും മന്ത്രി പറഞ്ഞു. ബിയർ, വൈൻ പാർലർ വഴിയാകും മദ്യ വിതരണം. പ്രത്യേക കൗണ്ടർ വഴി പാഴ്‌സലായി മദ്യം നൽകും. ബാറിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ആപ്പ് പ്ലേസ് റ്റോറിൽ ലഭ്യമായി’ പക്ഷേ പലർക്കും സുഗമമായി download ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്’
നാളെ രാവിലെ ഒൻപത് മണി മുതൽ മദ്യം ലഭിച്ച് തുടങ്ങും. വൈകീട്ട് അഞ്ച് മണി വരെയാണ് വിൽപന. ഒരു സമയം അഞ്ച് പേർക്കായിരിക്കും മദ്യം നൽകുകയ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കണം മദ്യം വാങ്ങാൻ എത്തേണ്ടത്. മദ്യം വിതരണം ചെയ്യുന്നവർക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ സോപ്പും വെള്ളവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206