1470-490

ഓട്ടോയിൽ ചാരായ വിൽപന ! യുവാവ് പിടിയിൽ

പരപ്പനങ്ങാടി: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് വാറ്റ് ചാരായവും ഹാൻസും വിൽപന നടത്തിവന്നയാൾ പരപ്പനങ്ങാടി പോലീസിന്റ പിടിയിലായി. പരപ്പനങ്ങാടി ആനങ്ങാടി സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ പാണ്ടി വീട്ടിൽ നിയാസ്(40 ) എന്ന ബാഷ നിയാസ് ആണ് പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഹണി കെ.ദാസ്, എസ് ഐ മാരായ രാജേന്ദ്രൻ നായർ , വിമല എന്നിവരുടെ നേതൃപ്തത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.ഇയാളുടെ ഓട്ടോറിക്ഷയിലെ രഹസ്യ അറയിൽ നിന്നും വിൽപന നടത്തിക്കൊണ്ടിരുന്ന വാറ്റ് ചാരായവും, നിരവധി പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളും, കണ്ടെടുത്തു. ഫോൺ മുഖാന്തിരം ബന്ധപെടുന്ന ആവശ്യക്കാർക്ക് ഓട്ടോറിക്ഷയിൽ എത്തി ചാരായവും, മറ്റ് ലഹരി വസ്തുകളും കൈയ്യ് മാറിയിരുന്നത് കൊണ്ടാണ് ഇയാൾ ബാഷ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത്.സ്വന്തമായി നിർമ്മിച്ചിരുന്ന ചാരായം മൊത്ത കച്ചവടം നടത്തുന്നതിന് പുറമേ ഓട്ടോറിക്ഷയിൽ ഇരുന്ന് സേവിക്കുന്നതിനുള്ള സൗകര്യവും ഇയാൾ ഏർപെടുത്തിയിരുന്നു. ഇത്തരത്തിൽ ടച്ചിങ്സ് ഉൾപെടെ 60 ml വാറ്റ് ചാരായത്തിന് ഇരുനൂറ്റി അൻപത് രൂപയായിരുന്നു ഇയാൾ ഈടാക്കിയിരുന്നത്. ലോക് ഡൗണിന് മുൻപ് തമിഴ്നാട്ടിൽ നിന്നും എത്തിച്ച ഹാൻസ് ഒരു പാക്കറ്റ് നൂറ് രൂപക്കായിരുന്നു ഇയാൾ വിറ്റഴിച്ചിരുന്നത്. സി പി ഒ മാരായ വിപിൻ, രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘം ആവശ്യകാര് എന്ന രീതിയിൽ ബന്ധപ്പെട്ട് മഫ്ത്തിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരപ്പനങ്ങാടി മജിസ്റ്റ്രേറ്റ് ശ്രീമതി സവിത കോവിഡിന്റെ പശ്ചാത്തലത്തിൽ പുതുതായി ആരംഭിച്ച വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ കൂടി കേസ് പരിഗണിച്ച് റിമാന്റ് ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206