1470-490

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ് 19 സ്ഥീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം
ഇതിൽ 9 പേർ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട് (അഞ്ച്), ഡൽഹി (മൂന്ന്), ആന്ധ്രാ, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങിൽനിന്ന് വന്ന ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർക്കു സമ്പർക്കത്തിലൂടെ രോഗം പകർന്നു. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം (ആറ്), കാസർകോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്. 1,004 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേർ ചികിത്സയിൽ തുടരുന്നു. ആറ് പേർ മരിച്ചു. നിലവിൽ 1,07832 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1,06940 പേരും ആശുപത്രികളിൽ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
58,866 സാമ്പുകളിൽ ഇതുവരെ പരിശോധനക്കയച്ചു. ഇതിൽ 56558 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണന വിഭാഗത്തിൽപ്പെട്ട 9095 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 8541 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി ഉയർന്നു. ഇന്ന് പുതുതായി 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689