1470-490

വൈറസ് ഭീതിയൊഴിയില്ല; നമുക്ക് മാത്രമേ ചെയ്യാനുള്ളൂ

ഒരു മനുഷ്യവ്യക്തിയെ ബാധിക്കുന്ന രോഗമെന്ന നിലയിലാണെങ്കിലും ലോകമാകെ പടരുന്ന പകർച്ചവ്യാധിയെന്ന നിലയിലാണെങ്കിലും വൈറസ് രോഗങ്ങളുടെ ബലതന്ത്രം ‘എണ്ണത്തെ’ അടിസ്ഥാനമാക്കുന്ന കാര്യമാണെന്ന് ഓർമ്മപ്പെടുത്തുകയാണ് SARS- Cov -2 ( covid -19 ) മഹാമാരി. ഈ ആഗോളപ്രതിസന്ധിയെക്കുറിച്ച് അളവിന്റെ അഥവാ എണ്ണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു അവലോകനലേഖനമാണിത്. പ്രധാനമായി രണ്ട് പ്രതിപാദ്യവിഷയങ്ങളിലൂന്നിയാണ് അവലോകനം നടത്തുന്നത്.

🔹വൈറസിൻറെ ‘ബയോളജി’
🔹ഒരു മനുഷ്യശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വൈറസ് ബാധയുടെ സ്വഭാവസവിശേഷതകൾ

ഓർത്തിരിക്കേണ്ട ഒരു കാര്യം വൈറസിനെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ അനിശ്ചിതത്വങ്ങൾ പലതും അവശേഷിക്കുന്നുണ്ടെന്നുള്ളതാണ്. കാരണം കോവിഡ് രോഗത്തെക്കുറിച്ചും വൈറസ്സിനെക്കുറിച്ചുമുള്ള അറിവ് നിരന്തരം വികസിച്ച് വരുന്നതേയുള്ളൂ, രൂപീകൃതമാകുന്നതേയുള്ളൂ എന്നതാണ്. ലേഖനത്തിലെ ഗണിതപരമായ അനുമാനങ്ങൾ വിഷയത്തെക്കുറിച്ച് ഉൾക്കാഴ്ച്ച നൽകാൻ ഉതകുമെങ്കിലും വിശദമായ രോഗാശാസ്ത്രപഠനത്തിന് പകരമാവില്ലെന്ന് സൂചിപ്പിക്കട്ടെ.

രോഗബാധിതനായ ഒരാളിൽ നിന്ന് ദശലക്ഷം മനുഷ്യരിലേക്ക് രോഗം പടരാൻ വേണ്ടിവരുന്ന സമയം

നിത്യജീവിതം പതിവ്‌പോലെ മുന്നോട്ട് പോകുന്നു എന്ന് കരുതുക. അതായത് എല്ലാവരും സാധാരണപോലെ പെരുമാറുന്നു. അങ്ങനെയെങ്കിൽ ഒരു രോഗിയിൽ നിന്ന് ദശലക്ഷം പേരിലേക്ക് പടരാൻ എത്ര സമയം എടുക്കുമെന്നത് പ്രധാന ചോദ്യമാണ്. ബേസിക് റീപ്രൊഡക്ഷൻ നമ്പർ, R0 എന്നൊരു സൂചകമുപയോഗിക്കാറുണ്ട്. ഒരു രോഗിയിൽ നിന്ന് ശരാശരി എത്ര പേരിലേക്ക് രോഗം പകരുന്നു എന്നതാണിത്. കോവിഡിന്റെ കാര്യത്തിൽ ഇത് രണ്ട് മുതൽ നാല് വരെയാണ്. അതായത് ശാരീരികമായ അകലം പാലിക്കൽ പോലെയുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെങ്കിൽ ഒരാൾ രണ്ട് മുതൽ നാൾ വരെ ആളുകൾക്ക് നേരിട്ട് രോഗം പരത്തും. ഒരാൾക്ക് ആണുബാധയുണ്ടായാൽ അയാളിൽ നിന്ന് രോഗം പകരാൻ നിശ്ചിതസമയമെടുക്കും. ലേറ്റന്റ് പീരീഡ്‌ എന്നാണ് ഇതിന് പറയുന്നത്. ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് മൂന്ന് ദിവസമാണ് ലേറ്റന്റ് പീരീഡിന്റെ മദ്ധ്യമശരാശരി (മീഡിയൻ-median). ശേഷമുള്ള നാല് ദിവസം പകരാനുള്ള സാധ്യത ഏറിയിരിക്കും (Li et al. 2020 , He et al. 2020). കൃത്യമായ കാലയളവുകൾ വ്യക്തിഗതമായി കുറച്ചൊക്കെ വ്യത്യാസപ്പെടാവുന്നതാണ്. രോഗബാധിതരിൽ ചിലർ കൂടുതൽ കാലയളവ് രോഗം പകരാൻ കാരണമായേക്കാം. R0 നാലെന്ന് കരുതിയാൽ ഓരോ ഏഴ് ദിവസവും രോഗബാധിതരുടെ എണ്ണം നാലിരട്ടിയാവും, അതായത് മൂന്ന് ദിവസം കഴിയുമ്പമ്പോൾ ഇരട്ടിയാകും. ആയിരം മടങ്ങ് വർദ്ധിക്കുന്നതിന്, അതായത് രോഗബാധിതരുടെ എണ്ണം ഒന്നിൽ നിന്ന് ആയിരത്തിൽ എത്തുന്നതിന് പത്ത് തവണ ഇരട്ടിക്കേണ്ടി വരും. നമുക്കറിയാക്കുന്ന പോലെ 2^10 ≈10^3 ആണല്ലോ. അതായത് 3 ദിവസത്തിലൊരിക്കൽ വച്ച് 10 തവണ ഇരട്ടിക്കുക. 3 x 10 = 30 ദിവസം അഥവാ ഒരു മാസമെന്ന് ഏകദേശം കണക്കാക്കാം. അങ്ങനെ വരുമ്പോൾ ആയിരം മടങ്ങ് വർദ്ധന ഒരു മാസം കൊണ്ട് സംഭവിക്കുന്നുവെങ്കിൽ ദശലക്ഷം മടങ്ങ് (10^6 = million times) രണ്ട് മാസം കൊണ്ടും ശതകോടി മടങ്ങ് (10^9 = billion times) മൂന്ന് മാസം കൊണ്ടും സംഭവിക്കും. അതിവാഹകർ അഥവാ അമിതമായി പരത്തുന്നവർ, കൂട്ടപ്രതിരോധ സാധ്യത (herd immunity), പരിശോധനകളുടെ കുറവ് തുടങ്ങിയ ഘടകങ്ങൾ കണക്കുകൂട്ടലിൽ എളുപ്പത്തിന് ഒഴിവാക്കിയതാണ്. എന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്. തടയാനുള്ള ശരിയായ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വൈറസ് അമ്പരപ്പിക്കുന്ന വേഗത്തിൽ പടരുക തന്നെ ചെയ്യും. സാമൂഹ്യഅകലം പാലിച്ച് വൈറസ് വ്യാപനത്തെ തടയേണ്ടതിന്റെ ആവശ്യകത എടുത്ത്പറയേണ്ടതില്ലാത്ത രീതിയിൽ വ്യക്തമാണ്.

E Life Sciences ല്‍ പ്രസിദ്ധീകരിച്ച SARS-CoV-2 (COVID-19) by the numbers എന്ന ശാസ്ത്രലേഖനത്തിന്റെ മലയാള പരിഭാഷ

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206