1470-490

കള്ളുഷാപ്പുകൾക്ക് മുന്നിൽ നീണ്ട നിര

കൊയിലാണ്ടി മേഖലയിലെ കള്ളുഷാപ്പിന് മുന്നിൽ കഴിഞ്ഞ ദിവസമുണ്ടായ നീണ്ട നിര

കെ.പത്മകുമാർ കൊയിലാണ്ടി

ലോക് ഡൗൺ നിർദ്ദേശങ്ങൾ അവഗണിച്ച് കള്ളുഷാപ്പുകൾക്ക് മുന്നിൽ നീണ്ട നിര

കൊയിലാണ്ടി: ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ കള്ളുഷാപ്പുകളിൽ ഉപയോക്താക്കളുടെ നീണ്ട നിര പൊതുജനങ്ങളിൽ ആശങ്ക പടർത്തുന്നു.സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ഉപയോഗിക്കാതെയുമാണ് പലരും കള്ളുഷാപ്പുകളിൽ വരി നിൽക്കുന്നത്.തിരക്കേറുന്ന കേന്ദ്രങ്ങളിൽ ഹെൽമെറ്റ് മറയാക്കിയാണ് മാസക് ഉപേക്ഷിക്കുന്നത്. കാലത്ത് ഒമ്പത് മണിക്ക് മുമ്പായി മിക്ക കള്ളുഷാപ്പുകളിലും നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടുന്നു. ഷാപ്പുകളിൽ ആവശ്യത്തിനു കള്ള് സ്റ്റോക്കില്ലാത്തതിനാൽ ക്യൂവിൽ ഉപയോക്താക്കളുടെ തിടുക്കമേറുന്നതാണ് സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വരുന്നതിന് കാരണം. നാട്ടിൻ പുറങ്ങളിലെ ഷാപ്പുകളിൽ 50-60 ലിറ്റർ വരെ കള്ള് മാത്രമെ ഇപ്പോൾ ലഭ്യമാകുന്നുള്ളൂ. അര മണിക്കൂറിനുള്ളിൽ സ്റ്റോക്ക് കാലിയാവുകയും ചെയ്യുന്നു. മിക്ക ഷോപ്പുകളിലും ആവശ്യമായ പ്രതിരോധ മുൻകരുതലുകൾ ഇല്ലാത്തതും ആശങ്ക ഇരട്ടിപ്പിക്കുന്നു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206