1470-490

തെർമൽ സ്‌കാനർ വിതരണം ചെയ്തു

പത്ത് സ്‌കൂളിലേയ്ക്ക്
തെർമൽ സ്‌കാനർ വിതരണം ചെയ്തു

തൃശൂർ: ‘എന്റെ നിയോജക മണ്ഡലം വടക്കാഞ്ചേരി’ എന്ന പദ്ധതിയിലൂടെ അനിൽ അക്കര എം.എൽ.എ. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പത്ത് സ്‌കൂളിലേയ്ക്ക് എസ്.എസ്.എൽ.സി., ഹയർ സെക്കൺഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ പരിശോധിക്കുന്നതിനായി തെർമ്മൽ സ്‌കാനർ നൽകി. പരിപാടിയുടെ ഉദ്ഘാടനം എം എൽ എ, ശ്രീരാമകൃഷ്ണ ബോയ്സ് സ്‌കൂളിൽ മഠാധിപതി സദ്ഭവാനന്ദ സ്വാമിക്ക് കൈമാറിയാണ് നിർവ്വഹിച്ചത്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അജിത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമ ഹരി, ബി.ആർ.സി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സാജൻ ഇഗ്‌നേഷ്യസ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206