1470-490

കുട്ടിപ്പോലീസിന്റെ ലക്ഷ്യം അർത്ഥവത്താക്കി അവർ വീണ്ടും കാക്കിയണിഞ്ഞു

:– നന്മണ്ട:- നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ 2016 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് SSLC പരീക്ഷയുടെ നടത്തിപ്പിനായുള്ള സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി കാക്കിയണിഞ്ഞ് സ്കൂളിലെത്തിയത് . പരീക്ഷാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും മാസ്കുകളും സാനിറ്റൈന്നും നൽകാനും കേഡറ്റുകൾ മുന്നിലുണ്ടായിരുന്നു.ആരോഗ്യ പ്രവർത്തകരുടെ സഹായത്തിന് ഇപ്പോൾ നഴ്സിംഗ് പഠനം നടത്തുന്ന കേഡറ്റുകളും കൂട്ടത്തിലുണ്ടായിരുന്നു. രണ്ടായിരത്തി പതിന്നാറ് ബാച്ചിലെ ശ്രീരാഗ് വി.എസ് ,അമിത്ത് ബാബു എൻ.കെ ,റോബിൻലാൽ.വി.എം. , ആദി ലക്ഷ്മി കെ.എസ് , അനഘ .പി.കെ , അനഘ കെ.എസ് , അയന കെ.കെ എന്നീ കേഡറ്റുകളാണ് സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായത് .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689