1470-490

കർഷക ദ്രോഹ നിലപാടുകൾക്കെതിരെ നിൽപ് സമരം…

ചേലേമ്പ്ര കിസാൻ കോൺഗ്രസ്സ് കമ്മറ്റി നടത്തിയ നിൽപു സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കളുടെ കർഷക ദ്രോഹ നിലപാടുകൾക്കെതിരെ ചേലേമ്പ്ര മണ്ഡലം കിസാൻ കോൺഗ്രസ്‌കമ്മിറ്റി കാക്കഞ്ചേരി കൃഷിഭവന് മുമ്പിൽ നില്പ് സമരം നടത്തി
കോവിഡ് 19ന്റെ ഭാഗമായി കൃഷിക്കാർക്ക് പലിശ രഹിത ലോൺ അനുവദിക്കുക, കൃഷി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തുക, അടിയന്തിരമായി 10, 000/രൂപ ആശ്വാസമായി നല്കുക, കാർഷിക ലോണ് എഴുതി തള്ളുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം കിസാൻ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് പി. ടി. ഇബ്രാഹിം ഉൽഘാടനം ചെയ്തു.
പ്രസിഡന്റ് കെ. കെ. മുരളി അധ്യക്ഷത വഹിച്ചു, ഹുസൈൻ കാക്കഞ്ചേരി, ഗോപാലകൃഷ്ണൻ, പ്രമോദ് കുമാർ, ഹരിദാസ്, ഷഫീഖ്, പ്രശാന്ത് എന്നിവർ സംസാരിച്ചു.

വഞ്ചന ദിനമായി ആചരി ച്ചു .

തേഞ്ഞിപ്പലം : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിപിണറായി സർക്കാറിൻ്റെ നാലാം വാർഷിക ദിനം വഞ്ചനാദിനമായി ആചരിച്ചു.
പഞ്ചായത്ത്തല ഉദ്ഘാടനം പതിനാലാം മൈലിൽ മണ്ഡലം പ്രസിഡണ്ട് വി.ശശിധരൻ നിർവ്വഹിച്ചു.
വിവിധ മേഖലകളിൽ, ടി.പി.മുഹമ്മദ് ഉസ്മാൻ, ടി.പി.അസ്താഫ്, രാജേഷ് ചാക്യാടൻ, എം.പ്രസന്നചന്ദ്രൻ, പി.ടി.ഇബ്രാഹിം. ടി.എൻ.നാരായണൻ, ദാസൻ കക്കാട്ട്, അനുമോദ് കാടശ്ശേരി, സുധീശൻ, ജോഷി, ശ്രീശൻ കോളേരി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879