1470-490

സിൽവർ ലൈൻ റെയിൽ പാത: ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം

സിൽവർ ലൈൻ റെയിൽ പാത:
ജനവാസകേന്ദ്രങ്ങളെ
ഒഴിവാക്കണം: എൻ. സുബ്രഹ്മണ്യൻ


കൊയിലാണ്ടി: കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരഭമായ സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റയിൽപ്പാത ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാവരുതെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും
കെ.പി.സി.സി. ജനറൽ സിക്രട്ടറി എൻ. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള നിർദ്ദിഷ്ട റയിൽപ്പാതയ്ക്കു വേണ്ടി ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെയുള്ള അലൈൻമെന്റ് സാധാരണക്കാരായ നൂറു കണക്കിനു കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കെറെയിൽ അംഗീകരിച്ചിരിക്കുന്നത്
പത്രസമ്മേളനങ്ങളിൽ നിലവിലുള്ള റെയിൽപ്പാതക്ക് സമാന്തരമായാണ് അതിവേഗപാത ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അടക്കം പറയുമ്പോൾ അംഗികരിച്ച അലൈൻമെന്റ് പ്രകാരം കൊയിലാണ്ടി കഴിഞ്ഞാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂടാടി, പുറക്കാട്, പള്ളിക്കര, കിഴൂർ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാകണം. തുടക്കത്തിൽ ഉദ്ദേശിച്ച പോലെ നിലവിലുള്ള റെയിൽപ്പാതയോട് ചേർന്ന് ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ അലൈൻ മെന്റ് മാറ്റുന്നതിന് സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം ഉയർന്നുവരുന്ന ജനരോഷത്തിനൊപ്പം നിൽക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689