1470-490

ഓൺ ലൈൻ അപ്രൂവലൊന്നും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നടക്കില്ല

വെളളാനകളുടെ നാട് – പരമ്പര 4 ആം ഭാഗം

ടി.പി. ഷൈജു തിരൂർ

ഓരോരോ ആവശ്യങ്ങൾക്കായി ജനം സർക്കാർ ഓഫീസിൽ കയറിയിറങ്ങി നടക്കുന്നത് ഒഴിവാക്കാനും കിമ്പളം വാങ്ങൽ തടയുന്നതിനുമായൊക്കെയാണ് സർക്കാർ ഓഫീസുകളിൽ ഓൺലൈൻ സംവിധാനം നടപ്പാക്കിയത് ‘  പൂർണമായും പ്രജകളുടെ സൗകര്യത്തിനാണ് ഓൺലൈൻ എന്നു സാരം ‘ എന്നാൽ മറ്റ് സർക്കാർ ഓഫീസുകളിൽ നടന്നാലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ഇതു നടക്കില്ല’  ഓൺലൈനിൽ അപേക്ഷ നൽകിയാലും ഇതിൻ്റെ പ്രിൻ്റുമായി ഓഫിസിൽ ചെന്ന് ഏമാൻമാരെ കാണേണ്ട പോലെ കാണണം’

വിചിത്രമായ സ്കീം അപ്പ്രൂവൽ

അപേക്ഷ, ഡ്രോയിങ്‌സ് എന്നിവ ആദ്യം ഓൺലൈനിലൂടെ അപേക്ഷിക്കണം ഒപ്പം  ഇതിന്റെ പ്രിന്റ് കോപ്പി നേരിട്ട് EI ഓഫീസിൽ എത്തിക്കണം, സൂപ്രണ്ട് ഈ അപേക്ഷയും, ഡ്രോയിങ്‌സും കൂടി  EI ക്ക് നൽകും, അത് EI മാർക്ക് ചെയ്താൽ വീണ്ടും സൂപ്രണ്ട്, ക്ലർക്ക് (നമ്പറിങ്), സെക്ഷൻ ക്ലർക്ക്, OA എന്നിവർ വഴി AEI, DEI, EI എന്നിവരുടെ മേശ പുറത്തു പരിശോധനക്കായി ഫയൽ കറങ്ങി എത്തും

ഇനിയാണ് ട്വിസ്റ്റ്

എല്ലാ മേശപ്പുറത്തും ഫയൽ എത്തുന്ന  സമയത്ത് അപേക്ഷകൻ / കോണ്ട്രാക്ടർ കാത്തു നിന്ന്  പണം എത്തിക്കണം’ ഇല്ലങ്കിൽ ഇലക്ട്രിസിറ്റി ആക്റ്റ്, CEA റെഗുലഷൻ 2010, IS 3043 & 732 എന്നിവയിലെ റൂൾസ്, സബ് റൂൾസ് എന്നിവയിൽ പെടാത്തതും,  അപേക്ഷകന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുമുള്ള ഡിഫക്ടുകളും എഴുതി അപേക്ഷകന് ഓൺലൈനായി  നൽകും.

ഓൺലൈൻ അപേക്ഷിച്ചാൽ പിന്നെന്തിനാ പ്രിൻ്റ്‌ എത്തിക്കുന്നത്?  ഈ ചോദ്യത്തിന് ഉത്തരമില്ല’  ഉത്തരമുണ്ട് അത് പുറത്തു പറയാൻ പറ്റില്ല. നാലു പുത്തൻ കിട്ടാൻ ഈ ഓൺലൈനൊക്കെ തടസമാണന്നേ…… പണം നൽകിയില്ലെങ്കിൽ ‘ വീണ്ടും മേൽപ്പറഞ്ഞ  OA വഴി AEI, DEI, EI എന്നിവരുടെ മേശ പുറത്തു പരിശോധനക്കായി ഫയൽ വീണ്ടും കറങ്ങിക്കൊണ്ടിരിക്കും’

സുരക്ഷ സോഫ്റ്റ് വെയർ കൊണ്ട് ഒരു രക്ഷയുമില്ല

ഓൺലൈനായി ഉപയോഗിക്കുന്ന സുരക്ഷ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചു തുടങ്ങിയത് മുതൽ അപേക്ഷകന്  ഇരട്ടി പണിയായിയെന്നാണ് അപേക്ഷകർ ഒന്നടങ്കം പരാതിപ്പെടുന്നത് ‘  നേരിട്ട് അപേക്ഷ നൽകുന്ന രീതിയേക്കാൾ ബുദ്ധിമുട്ടാണ് ഈ ഓൺലൈൻ കൊണ്ട് ‘
മാത്രമല്ല ഇക്ടറിക്കൽ ഇൻസ്‌പെക്‌ടറേറ്റ് ഉപയോഗിക്കുന്ന സുരക്ഷ എന്ന സോഫ്റ്റ് വെയർ സംബസിച്ച് ദുരൂഹതയുണ്ട്: ഇത് ആര് ചെയ്തു, എന്തിന് ചെയ്തു എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല’. ഇതുമായി ബന്ധപ്പെട്ട ചില പൊല്ലാപ്പുകളും അണിയറയിൽ നടക്കുന്നുണ്ട്

അപ്രൂവൽ കിട്ടിയാലും കൊടുക്കണം പണം

മേലാപ്പീസർമാർക്ക് കൈക്കൂലി കൊടുത്തു കഴിഞ്ഞാൽ Approval ലെറ്റർ ഓൺലൈനായി അപേക്ഷകന് കിട്ടും. എന്നാൽ ഡ്രോയിങ്ങുകൾ കൂടി കിട്ടിയാലേ KSEB യിൽ കണക്ഷന് അപേക്ഷ നൽകാൻ കഴിയൂ.  ഈ ഡ്രോയിങ്ങ് സീൽ വച്ച് കിട്ടണമെങ്കിലും വേണം കൈക്കൂലി ‘  ഡ്രോയിങ്ങിൽ സീൽ വച്ചു നൽകേണ്ടത് ക്ലാർക്കാണ് ‘ ക്ലാർക്ക് ഇത് ചെയ്യില്ല ‘  നേരെ പ്യൂണിനെ ഏൽപ്പിക്കും’  പ്യൂണിൽ നിന്ന് ഇത് ചെയ്തു കിട്ടാൻ ദിവസങ്ങളോളം അപേക്ഷകൻ ഓഫിസിൽ കാത്തു കെട്ടി കിടക്കണം’ ഇനി സീൽ കിട്ടിയാൽ മാത്രം പോര El അല്ലെങ്കിൽ DEI സൈൻ ചെയ്യണം’ പക്ഷേ ഇവരെ ഓഫീസിൽ കാണുന്നത് തന്നെ അപൂർവമായിട്ടാണ് ‘ അതു കൊണ്ട്  ഈ ഉദ്യോഗസ്ഥർ  എന്ന് വരും, എപ്പോൾ വരും എന്ന് കാത്ത് നിൽക്കണം’ ഇതിന് തയാറല്ലാത്തവർക്ക് അപ്പ്രൂവൽ കിട്ടുകയുമില്ല.

കർശന നടപടിയുണ്ടായാലേ ഈ അഴിമതി അവസാനിപ്പിക്കാനാവൂ

അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ അതു തിരുത്തുന്നതിന് അവസരമുണ്ട് ഏത് സർക്കാർ ഓഫീസിലും ‘ എന്നാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ മാത്രം വീണ്ടും അപേക്ഷിക്കണം’ ഇതെന്ത് നീതിയാണെന്നാണ് അപേക്ഷകർ ചോദിക്കുന്നത്.
കൈക്കൂലി കിട്ടാത്തത്തിന്റെ പേരിൽ റൂൾസ്, സബ് റൂൾസ് എന്നിവ പ്രകാരം ഡിഫക്ട് എഴുതാതെ,  റൂൾസിൽ  ഇല്ലാത്തതായ ഡിഫക്ടുകൾ എഴുതി അപേക്ഷകനെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥനെതിരെ കർശന നടപടികളെടുക്കാൻ സർക്കാർ തയാറാവണമെന്നാണ് അപേക്ഷകരുടെ ആവശ്യം’

അപേക്ഷകരെ കറക്കുന്ന മറ്റൊരു തട്ടിപ്പ്

കൈക്കൂലി ഇടയ്ക്കിടയ്ക്ക് കിട്ടാൻ മറ്റൊരു തട്ടിപ്പു കൂടിയുണ്ട്.  ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മാത്രം രീതിയാണിത്.
അപ്പ്രൂവൽ കാലാവധി 2 വർഷം മാത്രം നൽകുകയുള്ളൂ. 10 ശതമാനം പണം അടച്ചാൽ 2 വർഷം കൂടി പുതുക്കി നൽകും. പിന്നെ പുതുക്കി നൽകില്ല, അതു കഴിഞ്ഞാൽ അപ്പ്രൂവൽ ക്യാൻസൽ ആകും, പിന്നീട് വീണ്ടും അപേക്ഷകൻ പുതിയത് പോലെ അപ്പ്രൂവൽ കിട്ടുന്നതിനായി അപേക്ഷയും, ഡ്രോയിങ്‌സും, ഒപ്പം  ഫീസടച്ചും, കൈക്കൂലി നൽകിയും മേൽപറഞ്ഞ പോലെ വീണ്ടും അപേക്ഷിക്കണം . ഇതു നിർത്തലാക്കണമെന്നാണ് അപേക്ഷകർ ആവശ്യപ്പെടുന്നത്, കെട്ടിട പെർമിറ്റ് മാതൃകയിൽ വേണമെന്നാണ് ഇവരുടെ ആവശ്യം’ ബിൽഡിങ് പെർമിറ്റ് നൽകുന്നത് ആദ്യം 3 വർഷം, പിന്നീട് 2തവണകളായി 3 വർഷം എന്ന രീതിയാണ്. സിവിൽ വർക്ക് കഴിഞ്ഞാലേ ഇലക്ട്രിക്ക് കഴിയൂ,
അതുകൊണ്ട് ബിൽഡിങ് പെർമിറ്റ് മാതൃകയിൽ  ഇതിന്റെയും പെർമിറ്റ് കാലാവധി നീട്ടി നൽകണമെന്നാണ് വ്യവസായികളും, അപേക്ഷകരും ആവശ്യപ്പെടുന്നത്

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206