1470-490

ക്വാറൻ്റീനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് പ്രത്യേക ഇരിപ്പിടമൊരുക്കി .

ചേളാരി ജി വി എച്ച് എസ് എ സിൽ എസ് എസ് എൽ സി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിക ളെ തെർമൽ സ്കാനർ പരിശോധയ്ക്ക് പിടിഎ പ്രസിഡണ്ട് എ പി സലീം നേത്യത്വം നൽകുന്നു

ക്വാറൻ്റീനിൽ നിന്നെത്തിയ രണ്ട് വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് പ്രത്യേക ഇരിപ്പിട മൊരുക്കി .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:കോറൻ്റീനിൽ നിന്നെത്തിയ രണ്ട് വിദ്യാർത്ഥികൾ ക്ക് പരീക്ഷയ്ക്ക് പ്രത്യേക ഇരിപ്പിട മൊരുക്കി. കാലിക്കറ്റ് യൂണി വേഴ്സിറ്റി ക്യാമ്പസ് ഹയർ സെക്കൻ്ററി , ചേളാരി ജി വി എച്ച് എസ് എസ് എന്നീവടങ്ങളിൽ കോറൻ റീനിൽ നിന്നെത്തിയ ഓരോ വിദ്യാർത്ഥികൾക്കാണ് എസ് എസ് എൽ സി പരീക്ഷ വീണ്ടും എഴുതാൻ
പ്രത്യേക ഇരിപ്പിടം തയ്യാറാക്കിയത് .
ഇരുവരുടെയും വീടുകളിൽ പുറത്തു നിന്ന് വന്ന ബസുക്കളാണ് വീട്ടിൽ ഏകാന്ത വാസത്തിലുള്ളത്. ഇതിനെ തുടർന്ന് ബന്ധുക്കളോടപ്പം പ്രത്യേക വാഹനത്തിലാണ് പരീക്ഷകേന്ദ്ര ത്തിൽ എത്തിയത്.സ്കൂൾ അധികൃതരുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രത്യേക നിർ ദ്ദേശം പാലിച്ച് പ്രത്യേക തയ്യാറാക്കിയ മുറിയിലാണ് ഇരുവരും പരീക്ഷ എഴുതിയത് . പരീക്ഷയ്ക്ക് ശേഷം അവർ ബന്ധുക്ക ളോടൊപ്പം മടങ്ങി . കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂളിൽ 392 പേരും ചേളാരി ജി വി എച്ച് എസിൽ 466 വിദ്യാർത്ഥികളുമാണ് ക്വാറ ൻ്റീനിൽ നിന്നെത്തിയവരടക്കം ആകെ ഇന്നലെ എസ് എസ് എൽ സി പരീക്ഷയെക്കത്തിയത് .കൂടാതെ ചേളാരി വി എച്ച് സി യിൽ 239 വി എച്ച് സി വിദ്യാർത്ഥികളും പരീക്ഷ എഴുതി. ബ്രേക്ക് ദി ചെയിനിൻ്റെ ഭാഗമായ് ആദ്യം സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും പിന്നീട് തെർമൽ സ്കാൻ പരിശോധനയും ഹാൻസ് സാനിറൈെസർ പുരട്ടൽ എന്നിവ നടത്തിയതിന് ശേഷമാണ് വിദ്യാർത്ഥികളെ ഓരോ പരീക്ഷ ഹാളിലേക്കും പ്രവേശിപ്പിച്ചത്. ചേളാരി എച്ച് എസ് എസിൽ സ്കൂൾ പിടിഎ പ്രസിഡണ്ടും ഗ്രാമ പഞ്ചായത്തംഗവുമായ എ പി സലീമിൻ്റെയും യുണിവേഴ്സിറ്റി സി യു ക്യാമ്പസിൽ എസ് എം സി ചെയർമാൻ രഘുനാഥിൻ്റെ യും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് , ട്രോമ.കെയർ വളണ്ടിയർ മാരുടെയും സഹായത്തോടെ പരീക്ഷ ക്കെത്തിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകി ,ഹയർ സെക്കൻ്ററി പരീക്ഷക്ക് ഇന്ന് തുടക്കമാവും .

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206